സ്കൂൾപ്രവേശനോത്സവം ജൂൺ ഒന്നിന്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മലയിന്‍കീഴ് സ്കൂള്‍ സമുച്ചയത്തില്‍വെച്ചാണ് ഇത്തവണ സംസ്ഥാനതല പ്രവേശനോത്സവം നടക്കുന്നത്. അതിന് പുറമെ സ്കൂൾ തലത്തിലും ജില്ലാ തലത്തിലും പ്രത്യേകം പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. മുരുകൻ കാട്ടാക്കട രചിച്ച് മഞ്ജരി ആലപിച്ച  പ്രവേശനോത്സവ ഗാനം എല്ലാ സ്കൂളുകളിലേക്കും നൽകുമെന്നും മന്ത്രി അറിയിച്ചു.വിജയ് കരുൺ സംഗീതം ആണ് സംഗീത സംവിധാനം. വാർത്താസമ്മേളനത്തിൽ പ്രവേശനോത്സവ ഗാനവും പ്രകാശനം ചെയ്തു.

സ്കൂളുകൾ തുറക്കുന്നതിന് മുന്നായി ഒരുക്കേണ്ട സംവിധാനങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള ബോധവത്ക്കരണ ക്യാമ്പയിൻ, മണ്ണിടിച്ചിൽ , ഉരുൾപൊട്ടൽ മേഖലയിലുള്ള വിദ്യാർഥികൾക്ക് ദുരന്ത നിവാരണത്തിനുള്ള മോക് ഡ്രിൽ ,ശുചിത്വ വിദ്യാലയ ക്യാപയിൻ , അധ്യാപക പരിശീലനം,ഗോത്രമേഖലയിൽ പഠനത്തിന് കൂടുതൽ പദ്ധതികൾ, ഷാഡോ പൊലീസ്, വന്യമൃഗങ്ങളിൽനിന്നുള്ള സംരക്ഷണം, സ്കുളുകളിൽ കുടിവെള്ളം , വെെദ്യുതി , ശുചിമുറികൾ എന്നിവ ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News