സ്കൂൾ പ്രവേശനോത്സവം: കുട്ടികളുടെ സുരക്ഷക്കായി വിവിധ വകുപ്പുകളുടെ സേവനങ്ങൾ, ഒരുക്കങ്ങൾ പൂർത്തിയായി

ജൂണ്‍ ഒന്ന് മുതൽ സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുകയാണ്. വിപുലമായ മുന്നൊരുക്കങ്ങളാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയിരിക്കുന്നത്. സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.

സ്കൂളുകൾ തുറക്കുന്നതിന് മുന്നായി ഒരുക്കേണ്ട സംവിധാനങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള ബോധവത്ക്കരണ ക്യാമ്പയിൻ, മണ്ണിടിച്ചിൽ , ഉരുൾപൊട്ടൽ മേഖലയിലുള്ള വിദ്യാർഥികൾക്ക് ദുരന്ത നിവാരണത്തിനുള്ള മോക് ഡ്രിൽ ,ശുചിത്വ വിദ്യാലയ ക്യാപയിൻ , അധ്യാപക പരിശീലനം,ഗോത്രമേഖലയിൽ പഠനത്തിന് കൂടുതൽ പദ്ധതികൾ, ഷാഡോ പൊലീസ്, വന്യമൃഗങ്ങളിൽനിന്നുള്ള സംരക്ഷണം, സ്കുളുകളിൽ കുടിവെള്ളം , വെെദ്യുതി , ശുചിമുറികൾ എന്നിവ ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നുംതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. .

കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ വകുപ്പുകൾ നടത്തിയ സേവനങ്ങൾ

തദ്ദേശ സ്വയംഭരണ വകുപ്പ്

അദ്ധ്യയനവര്‍ഷം എല്ലാ സ്കൂളുകള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏതെങ്കിലും സ്കൂളുകളില്‍ ക്ലാസ്സുകള്‍ മറ്റ് വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ആണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഈ കെട്ടിടങ്ങള്‍ കൂടി പരിശോധിച്ച് ഫിറ്റ്നസ് ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കുന്നുണ്ട്.
സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അറ്റകുറ്റ പണികള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ത്തീകരിക്കുന്നുണ്ട്.

കുടുംബശ്രീ, ക്ലീന്‍കേരളമിഷന്‍ എന്നീ ഘടകങ്ങളെ ഉള്‍പ്പെടുത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.
അപകടാവസ്ഥയിലുളള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോർഡിങ്‌സ് എന്നിവ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

സ്കൂള്‍ പരിസരത്ത് പൊതുസ്ഥലത്തുളള അപകടകരമായ വെളളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവ പരിശോധിച്ച് സുരക്ഷാഭിത്തികള്‍ നിര്‍മ്മിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലും അവയിലേക്കുള്ള വഴികളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള നടപടികളും മുന്നോട്ട് പോകുന്നു. കുടിവെള്ളസ്രോതസ്സുകള്‍ വൃത്തിയാക്കി ക്ലോറിനേഷന്‍ അടക്കമുള്ള ജല ശുചീകരണം അടക്കമുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നു.

എക്സൈസ് വകുപ്പ്

സ്കൂളിന്‍റെ സമീപ പ്രദേശങ്ങളിലുളള കടകള്‍, ചെറുവ്യാപാര സ്ഥാപനങ്ങള്‍ എന്നിവ പരിശോധിച്ച് ലഹരി വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ വകുപ്പ് കൈക്കൊള്ളും.
സ്കൂള്‍തല ജനജാഗ്രത സമിതിയുമായി ചേര്‍ന്ന് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും.
എക്സൈസ് വകുപ്പിന്‍റെ ആഭിമുഖ്യത്തിലുളള ബോധവത്ക്കരണ പരിപാടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.
റിഹാബിലിറ്റേഷന്‍, റഫറല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി സ്കൂളുകള്‍ക്ക് സഹായ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്.

ആഭ്യന്തര വകുപ്പ്

ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പനയും തടയുന്നതിനും സ്കൂള്‍ കാമ്പസും പരിസരവും ലഹരിമുക്തമാക്കുന്നതിനുളള സഹായങ്ങള്‍ ലഭ്യമാക്കുന്നു.
തിരക്കുളള റോഡ്, നിരത്തുകളില്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷിതമാക്കുന്നതിനുളള സംവിധാനം ഒരുക്കും.വിദ്യാലയങ്ങള്‍ക്ക് സമീപം ട്രാഫിക്സൈന്‍ബോര്‍ഡുകള്‍ ഇല്ലെങ്കില്‍ അവ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.സ്കൂള്‍ വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കും.
റെയില്‍ ക്രോസ്സിന് സമീപമുളള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും അപകടരഹിതമായി ട്രാക്ക് മുറിച്ച് കടക്കുന്നതിനുളള സംവിധാനം ഒരുക്കും. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.

ഗതാഗതവകുപ്പ്

സ്കൂള്‍ബസ്സുകള്‍, സ്കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരികയാണ്.
സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കുളള ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കുന്നു.
സ്കൂള്‍ ബസ്സില്‍ അമിതമായി കുട്ടികളെ കയറ്റി യാത്ര നടത്തുന്ന പ്രവണത ഒഴിവാക്കുന്നതിനുളള പരിശോധന നടത്തും.
ജലഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് ബോട്ടുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുകയും, ഓരോ ബോട്ടുകളുടെയും ക്ഷമത അനുസരിച്ചുളള യാത്രക്കാരെ മാത്രം പ്രവേശിപ്പിക്കുന്നുളളു എന്നും ഉറപ്പുവരുത്തും.

വൈദ്യൂതി വകുപ്പ്

സ്കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യൂത പോസ്റ്റുകള്‍, വൈദ്യൂത കമ്പികള്‍ എന്നിവ ഒഴിവാക്കി സുരക്ഷ ഉറപ്പാക്കും.
അദ്ധ്യയനത്തിന് തടസ്സം വരാതെയുളള വൈദ്യൂതി ലഭ്യത ഉറപ്പാക്കും.

ദുരന്തനിവാരണ വകുപ്പ്

ദുരന്തനിവാരണ വകുപ്പ് നടപ്പിലാക്കുന്ന ബോധവത്ക്കരണ പരിപാടികള്‍ സ്കൂളുകളില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.
ദുരന്ത ലഘൂകരണത്തിന് മതിയായ പരിശീലനം കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ലഭ്യമാക്കും.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെയും കൂടി ഉള്‍പ്പെടുത്തി ڇമോക്ക് ഡ്രില്‍ڈ പരിശീലനം നടപ്പിലാക്കും.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെളളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യതയുളള പ്രദേശങ്ങളിലെ സ്കൂളുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികള്‍ നടത്തും.

വനിതാ ശിശുവികസന വകുപ്പ്

നിലവില്‍ 1012 പൊതുവിദ്യാലയങ്ങളിലാണ് വനിതാശിശുവികസന വകുപ്പ് സ്കൂള്‍ കൗണ്‍സിലര്‍മാരെ നിയമിച്ചിട്ടുളളത്. ഇവരുടെ സേവനം കൂടുതല്‍ വിദ്യാലയങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും. ഓരോ ബ്ലോക്കിലും പ്രവർത്തിക്കുന്ന പാരന്‍റിംഗ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണ രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കും.
വിഷമകരമായ സാഹചര്യങ്ങളില്‍പ്പെടുന്ന കുട്ടികളെ തിരിച്ചറിയുന്നതിനും അവരെ സഹായിക്കുന്നതിനുമുളള പദ്ധതി കൂടുതല്‍ സ്കൂളുകളില്‍ നടപ്പിലാക്കുന്നതിനുളള സഹായങ്ങള്‍ ലഭ്യമാക്കും.
കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്കുവേണ്ട ബോധവത്ക്കരണവും പുനരധിവാസവും സാദ്ധ്യമാക്കുന്ന ڇകാവല്‍, കാവല്‍ പ്ലസ്ڈ പദ്ധതികളെ സംബന്ധിച്ച് ബോധവത്ക്കരണം നല്‍കും.

ജലവിഭവ വകുപ്പ്

സ്കൂളുകളില്‍ ലഭ്യമാക്കുന്ന കുടിവെളളത്തിന്‍റെ ഗുണ നിലവാരം ഉറപ്പുവരുത്തും.ഒട്ടുമിക്ക പൊതുവിദ്യാലയങ്ങളും ജലവിഭവ വകുപ്പ് ലഭ്യമാക്കുന്ന ജലത്തെയാണ് ആശ്രയിക്കുന്നത് എന്നതിനാല്‍ അദ്ധ്യയന ദിവസങ്ങളില്‍ മുടക്കമില്ലാതെ ജലവിതരണം സാദ്ധ്യമാക്കും.

പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്

ട്രൈബല്‍ മേഖലയില്‍ കുട്ടികളെ സ്കൂളില്‍ എത്തിക്കുന്നതിനുളള ഗോത്രസാരഥി പോലുളള പദ്ധതികള്‍ നടപ്പിലാക്കും.
ട്രൈബല്‍ മേഖലയിലെ കുട്ടികള്‍ക്ക് അദ്ധ്യയനം ഉറപ്പാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നുളള ബോധവത്ക്കരണ പരിപാടികള്‍ സജീവ പങ്കാളിത്തമുളള പരിപാടികള്‍ സംഘടിപ്പിക്കും.വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യവും ആവശ്യകതയും രക്ഷകര്‍ത്താക്കള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുളള പ്രത്യേക പദ്ധതികള്‍ തുടരും.

വനം വകുപ്പ്

വന്യമൃഗങ്ങളില്‍ നിന്ന് സ്കൂളുകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കും.
വന്യമൃഗങ്ങളുടെ പെട്ടന്നുളള ആക്രമണം നേരിടുന്നതിനുവേണ്ടിയുളള ബോധവത്ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കും.
വനപ്രദേശങ്ങളിലെ സ്കൂളുകളുടെ സമീപത്ത് അപകടാവസ്ഥയിലുള്ള വൃക്ഷങ്ങള്‍, ചില്ലകള്‍ തുടങ്ങിയവ നീക്കം ചെയ്യും.

അധ്യയന വര്‍ഷാരംഭവുമായി ബന്ധപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്
കൈക്കൊണ്ട നടപടികള്‍

2023-24 അധ്യയന വര്‍ഷം സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. (തീയതി.15/05/2023). കുട്ടികളുടെ സുരക്ഷ, സ്കൂള്‍ കാമ്പസ് ശുചീകരണം, ജനകീയ കമ്മറ്റികളുടെ രൂപീകരണം, മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, അധ്യാപക പരിശീലനം, രക്ഷകര്‍തൃ ബോധവല്‍കരണങ്ങള്‍, ലഹരിക്കെതിരായ ജാഗ്രത തുടങ്ങി എല്ലാ പ്രധാന വിഷയങ്ങളും സര്‍ക്കുലറില്‍ പ്രതിപാദിച്ചിട്ടുണ്ട്.

പ്രവേശനോത്സവം

പ്രവേശനോത്സവത്തോടുകൂടിയാണ് എല്ലാ വിദ്യാലയങ്ങളിലും അധ്യയന വര്‍ഷം ആരംഭിക്കുന്നത്. സ്കൂള്‍തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ പ്രവേശനോത്സവം സംഘടിപ്പിക്കും. മലയിന്‍കീഴ് സ്കൂള്‍ സമുച്ചയത്തില്‍വെച്ചാണ് ഇത്തവണ സംസ്ഥാനതല പ്രവേശനോത്സവം നടക്കുന്നത്. കാട്ടാക്കട എം.എല്‍.എ ഐ.ബി.സതീഷിന്‍റെ അധ്യക്ഷതയില്‍ സംഘാടക സമിതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലാ-സ്കൂള്‍തലങ്ങളില്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലഹരി വിരുദ്ധ ക്യാമ്പയിന്‍

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനായി ജില്ലാതല സമിതിയും അതിനെ തുടര്‍ന്ന് വാര്‍ഡ്തല സമിതിയും രൂപീകരിക്കുകയുണ്ടായി. സ്കൂള്‍ തല ജനജാഗ്രത സമിതിയില്‍ പി.ടി.എ പ്രസിഡന്‍റ് അധ്യക്ഷനും പ്രിന്‍സിപ്പാള്‍/പ്രധാനാധ്യാപകന്‍ കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു. ക്യാമ്പയിന്‍റെ ഭാഗമായി എല്ലാ സ്കൂളുകളും ലഹരിവിരുദ്ധ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു.
പുകയില/മദ്യ/ലഹരിമുക്ത ഭവനം, ലഹരിമുക്ത വിദ്യാലയം, ലഹരിമുക്ത ഗ്രാമം, ലഹരിമുക്ത നവകേരള ക്യാമ്പയിന്‍റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.

 

കുട്ടികളുടെ ബാഡ്ജ്

പരിശീലനപരിപാടിയുടെ ഭാഗമായി എല്ലാജില്ലകളിലും പരമാവധി കുട്ടികള്‍ക്ക് പ്രൊഫിഷ്യന്‍സി ബാഡ്ജ് പരിശീലനം നല്‍കിയിട്ടുണ്ട്. ലഹരിബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഒന്നായ കാവലാള്‍ എന്ന പരിപാടിയുടെ ഭാഗമായി 1394 ഹയര്‍സെക്കന്‍ററി എന്‍.എസ്.എസ്.യൂണിറ്റുകളും ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എക്സൈസ് വകുപ്പിന്‍റെ സഹകരണത്തോടുകൂടി സംഘടിപ്പിച്ചിട്ടുണ്ട്. څയെല്ലോലൈന്‍ ക്യാമ്പയിന്‍چ, ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ക്യാമ്പസുകളില്‍ സ്ഥാപിച്ചിട്ടുളള څഹെല്‍ത്ത് ടിപ്പ്چ ബോര്‍ഡില്‍ ബോധവല്‍ക്കരണ സന്ദേശങ്ങള്‍, ഫ്ളാഷ് മോബുകള്‍ എന്നിവ ഇതിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

സ്കൂള്‍ പരിസരത്തെ ലഹരിവസ്തുക്കളെ സംബന്ധിച്ചുളള പരാതികളും, കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുളള വിവരങ്ങളും രഹസ്യമായി എക്സൈസ് വകുപ്പിനെ അറിയിക്കുന്നതിനായി സൗകര്യം ചെയ്തിട്ടുണ്ട്. കൂടാതെ ലഹരി ഉപയോഗംമൂലം വിദ്യാര്‍ത്ഥികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളും, പെരുമാറ്റ വൈകല്യങ്ങളും നേരിട്ട് എക്സൈസ് വകുപ്പിനെ അറിയിക്കുന്നതിനുളള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
ജില്ലാതലത്തിലും, സ്കൂള്‍ തലത്തിലും രൂപീകരിച്ച ജനജാഗ്രതാ സമിതികള്‍ ഈ അദ്ധ്യയന വര്‍ഷം കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അദ്ധ്യാപകര്‍ക്കും അതിലൂടെ കുട്ടികള്‍ക്കും ബോധവല്‍ക്കരണം നല്‍കുന്നതിന്‍റെ ഭാഗമായി നവചേതന മൊഡ്യൂള്‍ കേരളത്തിന്‍റെ സാഹചര്യത്തിനനുസരിച്ച് അനുരൂപീകരിച്ച് പരിശീലനം നല്‍കുന്നതിന് ആലോചനകള്‍ എസ്.സി.ഇ.ആര്‍.ടി യുമായി നടന്നുവരുന്നു.
ആദ്യഘട്ടത്തില്‍ ഏതാനും ജില്ലകളിലെ അദ്ധ്യാപകരെ ഉള്‍പ്പെടുത്തി പരിശീലനമാണ് നടപ്പിലാക്കുന്നത്. എക്സൈസ്, പോലീസ്, വനിതാ ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ആരോഗ്യം, വിമുക്തി മിഷന്‍ എന്നിവരുടെ സഹകരണത്തോടെ ആയിരിക്കും പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.
ഓരോ ജില്ലയില്‍ നിന്നും 10 വീതം സ്കൂളുകളെ തിരഞ്ഞെടുത്ത് ഈ സ്കൂളുകളിലും പ്രദേശത്തും കൂടുതല്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിവിരുദ്ധ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കി പദ്ധതി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

2023-24 സാമ്പത്തിക വര്‍ഷം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 75 ലക്ഷം രൂപ നീക്കി വച്ചിട്ടുളളതും ആയത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയുക്തമാക്കുന്നതുമാണ്.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പി.ടി.എ, മദര്‍ പി.ടി.എ യോഗങ്ങള്‍ വിളിച്ചു കൂട്ടി രക്ഷകര്‍ത്തൃ ബോധവല്‍ക്കരണം നടപ്പിലാക്കുന്നതിനും ആലോചനയുണ്ട്.
നിലവില്‍ വിമുക്തി മിഷന്‍റെ ആഭിമുഖ്യത്തില്‍ 14 റിഹാബിലിറ്റേഷന്‍ സെന്‍ററുകളും സാമൂഹ്യ നീതി വകുപ്പിന്‍റെ നിയന്ത്രണത്തിലുളള 2 റീഹാബിലിറ്റേഷന്‍ സെന്‍ററും ഉള്‍പ്പെടെ 16 സെന്‍ററുകളും, കൂടാതെ എന്‍.ജി.ഒ മുഖേന നടത്തുന്ന സെന്‍ററുകളുടെ സേവനവും കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്തുന്ന രീതിയില്‍ ലഭ്യമാക്കുന്നതിനുളള ചര്‍ച്ചകള്‍ നടന്നുവരുന്നു.
ആരോഗ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തിലുളള അഡോളസെന്‍റ്സ് സെന്‍ററുകളുടെ സേവനവും കുട്ടികള്‍ക്ക് പ്രയോജനപ്രദമാക്കുന്നവിധം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കും.

ശുചിത്വ വിദ്യാലയം

കുട്ടികളില്‍ ശുചിത്വ ശീലവും, ശുചിത്വബോധവും ഉളവാക്കാനും അത് ജീവിത മൂല്യങ്ങള്‍ ആക്കിമാറ്റാനും സഹായകമായ ക്യാമ്പയിന്‍ ആണ് څശുചിത്വവിദ്യാലയം ഹരിതവിദ്യാലയം ക്യാമ്പയിൻ . വരുന്ന മൂന്ന് വര്‍ഷം കൊണ്ട് സ്കൂള്‍ കുട്ടികളില്‍ ശുചിത്വം സംബന്ധിച്ച ശാസ്ത്രീയമായ അവബോധം സൃഷ്ടിക്കാന്‍ ഈ ക്യാമ്പയിന്‍ വഴി കഴിയേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പിനെ കൂടാതെ തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനം ഈ ക്യാമ്പയിന്‍റെ ലക്ഷ്യങ്ങള്‍ സാര്‍ത്ഥകമാക്കുന്നതിന് അനിവാര്യമാണ്.

വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ ഈ ക്യാമ്പയിന്‍റെ ഭാഗമായി ചില പ്രവര്‍ത്തനങ്ങള്‍ നടത്താം. കഴിയുന്നതും വേഗം വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും, പി.ടി.എ അംഗങ്ങളും ചേര്‍ന്ന് പരിശോധന നടത്താന്‍ ഈ ചെക്ക്ലിസ്റ്റ് സഹായകമാകും. പരിശോധനയില്‍ കണ്ടെത്തുന്ന പോരായ്മകള്‍ പരിഹരിച്ച് പ്രവര്‍ത്തനങ്ങളും, സൗകര്യങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. ഈ പരിശോധനയില്‍ ആരോഗ്യവകുപ്പിന്‍റെ പ്രതിനിധിയായി ജില്ലാതലത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ, ടെക്നിക്കല്‍ അസിസ്റ്റന്‍റ്, ജില്ലാസ്കൂള്‍ ഹെല്‍ത്ത് കോ-ഓര്‍ഡിനേറ്റര്‍ എന്നിവരും, ബ്ലോക്ക്തലത്തില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ , പബ്ലിക്ഹെല്‍ത്ത് നേഴ്സിംഗ് സൂപ്പര്‍വൈസര്‍ എന്നിവരും പഞ്ചായത്ത് തലത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ , പബ്ലിക് ഹെല്‍ത്ത് നേഴ്സ്, സ്കൂള്‍ഹെല്‍ത്ത് നേഴ്സ് എന്നിവരുടെ പങ്കാളിത്തം ഉണ്ടാകാന്‍ ശ്രദ്ധിക്കണം.

സാധാരണഗതിയില്‍ നോക്കാറുളള കെട്ടിടങ്ങളുടെ സുരക്ഷ, സ്കൂള്‍ കാമ്പസ് ശുചിത്വം എന്നിവയോടൊപ്പം ഈ ചെക്ക്ലിസ്റ്റ് ഉള്‍പ്പെടുത്തിയിരിക്കുന്ന ആരോഗ്യ സൂചകങ്ങള്‍കൂടി പരിശോധിക്കേണ്ടതുണ്ട്.

പരിശോധനയ്ക്ക് ആവശ്യമായ ചെക്ക്ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട ആരോഗ്യ സൂചകങ്ങള്‍

സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം

വിദ്യാലയങ്ങളില്‍ കുടിവെളളത്തിനായി സ്ഥാപിച്ചിട്ടുളള വാട്ടര്‍ഫില്‍ട്ടര്‍/പ്യൂരിഫയര്‍/സിസ്റ്റം പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം.

വിദ്യാലയത്തിലെ കുടിവെളള സ്രോതസ്സുകളില്‍ നിന്ന് ജലം ശേഖരിച്ചു ഗുണനിലവാര പരിശോധന നടത്തി, ഫലം തൃപ്തികരമാണെന്ന് ഉറപ്പാക്കണം. ഗുണനിലവാരം തൃപ്തികരമല്ലെങ്കില്‍, ക്ലോറിനേഷനോ മറ്റ് ഉചിതമായ ജലശുദ്ധീകരണ മാര്‍ഗ്ഗങ്ങളോ നടപ്പിലാക്കിയശേഷം വീണ്ടും പരിശോധന നടത്തണം.

കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി ടോയ്ലറ്റുകള്‍ ഉണ്ടെന്നും അവ വൃത്തിയായി പരിപാലിക്കപ്പെടുന്നുണ്ട് എന്നും ഉറപ്പുവരുത്തണം.

ശാസ്ത്രീയമായ മാലിന്യസംസ്കരണം ഉറപ്പാക്കണം. വിദ്യാലയത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഖര, ദ്രവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കാനുളള സംവിധാനങ്ങള്‍ ഉണ്ടെന്നു ഉറപ്പാക്കണം.

ഉച്ചഭക്ഷണം തയ്യാറാക്കപ്പെടുന്ന സ്കൂളുകളില്‍ അവ തയ്യാറാക്കുന്നതിനുളള അരിയും മറ്റു വസ്തുക്കളും വൃത്തിയായി സൂക്ഷിക്കാനുളള സൗകര്യമുണ്ട് എന്ന് ഉറപ്പുവരുത്തണം.
ഉച്ചഭക്ഷണം തയ്യാറാക്കുന്ന ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെന്നു ഉറപ്പുവരുത്തണം.
അടുക്കള, ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലം, ഭക്ഷണം കഴിക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ വൃത്തിയുണ്ടെന്ന് ഉറപ്പുവരുത്തണം.

സ്കൂള്‍ പരിസരത്ത് സമീപപ്രദേശങ്ങളിലും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം.

സ്കൂള്‍ പരിസരത്തും സമീപപ്രദേശങ്ങളിലും സിഗരറ്റ്, മദ്യം, മറ്റു ലഹരിവസ്തുക്കള്‍ എന്നിവയുടെ വില്‍പന നടക്കുന്നില്ലയെന്ന് ഉറപ്പാക്കണം.

വിദ്യാലയത്തില്‍ ഫസ്റ്റ് എയ്ഡ് കിറ്റ് ഉണ്ട് എന്ന് ഉറപ്പാക്കണം.

നിയമപ്രകാരമുളള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കണം.

സാനിറ്റേഷന്‍ & ഹൗസ് കീപ്പിംഗ് കമ്മിറ്റി രൂപീകരിച്ചു മാസത്തിലൊരിക്കല്‍ സ്കൂള്‍ പരിസരം പരിശോധിച്ചു മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഉറപ്പാക്കണം.

ജൂണ്‍ 5 എല്ലാ വിദ്യാലയങ്ങളും വലിച്ചെറിയല്‍ മുക്തവിദ്യാലയങ്ങളായി പ്രഖ്യാപിക്കാന്‍ കഴിയണം. കേവല പ്രഖ്യാപനം എന്നതിലുപരി കുട്ടികളാരുംതന്നെ ക്യാമ്പസിനകത്ത് ആവശ്യമില്ലാത്ത വസ്തുക്കള്‍ വലിച്ചെറിയുന്നില്ല എന്ന് ഉറപ്പാക്കാനും അതിനു കുട്ടികളെ സജ്ജമാക്കാനുമുള്ള നടപടികളാണ് ഉദേശിക്കുന്നത്.

ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് മാന്വല്‍

കായിക മികവ് പ്രകടമാക്കാനുള്ള വേദികളില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് പങ്കെടുക്കുവാനും അവരുടെ കഴിവ് കാഴ്ച വയ്ക്കുന്നതിനും സഹായകമാകുന്ന രീതിയില്‍ ഉള്‍ച്ചേര്‍ന്നുള്ള അവസരം വിദ്യാലയങ്ങളില്‍ ഒരുക്കേണ്ടതുണ്ട്. ഇത്തരം കുട്ടികള്‍ക്ക് കായിക മത്സരങ്ങള്‍ നടത്തേണ്ടതുണ്ട് എന്ന തിരിച്ചറിവില്‍ നിന്നാണ് ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് മാന്വല്‍ നിര്‍മ്മിക്കാന്‍ പദ്ധതി ആവിഷ്കരിച്ചത്. പൊതുവിദ്യാലയങ്ങളിലെ എല്ലാ വിഭാഗം കുട്ടികള്‍ക്കും അവസരം ഒരുക്കുംവിധം കായിക മത്സരങ്ങളുടെ ഉള്ളടക്കം പുനഃസംവിധാനം ചെയ്യേണ്ടതിന്‍റെ ആവശ്യകത നിലനിന്നിരുന്നു. അവസരസമത്വവും തുല്യതയും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി നിലവിലുള്ള സ്കൂള്‍ സ്പോര്‍ട്സ് മാന്വല്‍ വിശദമായി പരിശോധിച്ചപ്പോള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ഇത് പൂര്‍ണ്ണമായും അനുയോജ്യമല്ലായെന്ന് തിരിച്ചറിഞ്ഞു. നിലവിലുള്ള സംസ്ഥാന സ്കൂള്‍ സ്പോര്‍ട്സ് മാന്വല്‍ പ്രകാരം നടന്നു വരുന്ന കായിക ഇനങ്ങളെയെല്ലാം അനുരൂപീകരണം നടത്തിയും വിവിധ കാറ്റഗറിയില്‍പ്പെട്ട പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് അനുയോജ്യമാംവിധം രൂപകല്പന ചെയ്തും എല്ലാപേര്‍ക്കും പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലുള്ള പുതിയ കായിക ഇനങ്ങള്‍ ഉള്‍ച്ചേര്‍ത്തുമാണ് ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് മാന്വല്‍ തയ്യാറാക്കിയിട്ടുള്ളത്.

ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്കായി പ്രത്യേകം നടത്തി വരുന്ന മത്സരങ്ങളുടെ ഇനങ്ങളും ഇതിന്‍റെ ഭാഗമായി പരിഗണിച്ചിട്ടുണ്ട്. അന്തര്‍ദേശീയ തലത്തില്‍ തന്നെ പൊതുവായി അംഗീകരിക്കപ്പെട്ട ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ക്ലാസ്സിഫിക്കേഷന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിന്‍റെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. അന്തര്‍ദേശീയ തലത്തില്‍ നടക്കുന്ന പാരാലിംബിക്സ്, ഡ്വാര്‍ഫ് ഗെയിംസ്, സ്പെഷ്യല്‍ ഒളിംബിക്സ് തുടങ്ങിയ മത്സരങ്ങളുടെ മാതൃക, സവിശേഷത, ഘടന എന്നിവ കൂടി പരിഗണിച്ചാണ് ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് മാന്വല്‍ തയ്യാറാക്കിയിട്ടുള്ളത്.

ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് മാന്വല്‍ ഒരു പ്രത്യേക മാന്വല്‍ ആയല്ല മറിച്ച് കേരള സ്കൂള്‍ സ്പോര്‍ട്സ് മാന്വലിന്‍റെ ഭാഗമായി ആയിരിക്കും അനുവര്‍ത്തിക്കുക. മാന്വലിന് സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന പക്ഷം കായിക അദ്ധ്യാപക പരിശീലനം വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ ഏകോപനവും നടപ്പിലാക്കും.

ബഡ്സ് സ്കൂള്‍ രജിസ്ട്രേഷന്‍

സാമൂഹ്യനീതി പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ , രജിസ്ട്രേഷന്‍ പുതുക്കല്‍ എന്നിവ സാമൂഹ്യനീതി വകുപ്പാണ് നടപ്പിലാക്കിവരുന്നത്. 18 വയസ്സില്‍ താഴെ പ്രായമുള്ള 20 കുട്ടികളുള്ള സ്ഥാപനങ്ങള്‍, ഭിന്നശേഷി അവകാശ നിയമം 2016 പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, സെന്‍ററുകള്‍, പദ്ധതികള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യുന്നതിനും രജിസ്ട്രേഷന്‍ പുതുക്കുന്നതിനുമുള്ള പൊതുമാര്‍ഗ്ഗ നിര്‍ദ്ദേശം സാമൂഹ്യനീതി വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

2023 മെയ്‌ 10 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്കൂളുകള്‍ക്ക് ഒരു നിശ്ചിത തുക ഗ്രാന്‍റായി നല്‍കാവുന്നതാണെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം സ്കൂളുകളില്‍ 18 വയസ്സില്‍ താഴെ പ്രായമുള്ള ഒരു കുട്ടി ഇല്ലെങ്കിലും ഈ സ്ഥാപനങ്ങള്‍ നിലനില്‍ക്കേണ്ടത് സാമൂഹ്യ സുരക്ഷയുടെ ഭാഗമായതിനാല്‍ പ്രസ്തുത സ്ഥാപനങ്ങള്‍ക്കും പൊതു വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന ധന സഹായത്തിന്‍റെ (സ്പെഷ്യല്‍ സ്കൂള്‍ പാക്കേജ്) ഭാഗമായി അനുവദിക്കുന്ന തുക പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ക്കും, കുട്ടികള്‍ക്ക് തെറാപ്പി സൗകര്യങ്ങള്‍ക്കുമായി ഉപയോഗിക്കേണ്ടതാണ്.

പ്രവേശനോത്സവ ഗീതം – 2023

ഈ വർഷത്തെ പ്രവേശനോത്സവഗീതം റിലീസ് ചെയ്യുകയാണ്. മുരുകൻ കാട്ടാക്കടയാണ് ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വിജയ് കരുൺ സംഗീതം നൽകി. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക മഞ്ജരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News