എംഡിഎംഎയുമായി സ്‌കൂൾ പ്രിൻസിപ്പാൾ അറസ്റ്റിൽ; സംഭവം വയനാട് പുൽപ്പള്ളിയിൽ

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി സ്‌കൂൾ പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രഘുനന്ദനം വീട്ടില്‍ ജയരാജ് (48) നെയാണ് വൈത്തിരി പോലീസ് 0.26 ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെയ്തത്. ഇദ്ദേഹം സഞ്ചരിച്ചകെ എല്‍ 55 ഡി 7878 നമ്പര്‍ വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ വൈത്തിരി ആശുപത്രി റോഡ് കവലയില്‍ വെച്ച് എസ്ഐ പിവി പ്രശോഭും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

Also Read; “മുന്‍ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു”; പൊലീസില്‍ പരാതി നല്‍കി ‘ഞാന്‍ ഗന്ധര്‍വ്വന്‍’ നായകന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News