സ്കൂളിലെത്താൻ അഞ്ച് മിനുട്ട് വൈകിയതിനെത്തുടർന്ന് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ അര മണിക്കൂർ ഗേറ്റിനു പുറത്ത് വെയിലത്ത് നിർത്തിയെന്ന് പരാതി. പാലക്കാട് ലയൺസ് സ്കൂളിലെ വിദ്യാർഥിനിയെ പുറത്ത് നിർത്തിയെന്നാണ് പരാതി. പാലക്കാട് സ്വദേശി വിനോദിന്റെ മകൾക്കാണ് സ്കൂളിൽ നിന്നും ഇത്തരമൊരു ദുരനുഭവമുണ്ടായത്.
ഒരു മാസം മുൻപാണ് സംഭവമുണ്ടായത്. 8.20 നു ക്ലാസ് ആരംഭിക്കുന്ന സ്കൂളിലെത്താൻ അഞ്ച് മിനുട്ട് വൈകിയെന്ന പേരിലാണ് കുട്ടിയെ ഗേറ്റിനു പുറത്ത് വെയിലത്ത് നിർത്തിയത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനാണ് കുട്ടിയുടെ പിതാവ് പരാതി നൽകിയത്.
Also Read; തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു; രണ്ട് പൊലീസുകാർ പരിക്കില്ലാതെ രക്ഷപ്പെട്ടു
അഞ്ച് മിനുട്ട് വൈകിയെത്തിയതിനെ തുടർന്ന് ഗേറ്റ് തുറക്കാൻ ജീവനക്കാർ തയ്യാറായില്ല. അര മണിക്കൂറോളം കുട്ടി ഗേറ്റിനു പുറത്ത് തന്നെ നിൽക്കേണ്ടി വന്നും. ഗേറ്റ് തുറക്കാൻ കുട്ടിയുടെ അച്ഛനായ വിനോദ് ആവശ്യപ്പെട്ടപ്പോൾ പോലും പ്രിൻസിപ്പലും അധ്യാപകരും അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്.
സംഭവത്തെത്തുടർന്ന് കുട്ടി ഇതുവരെ സ്കൂളിലേക്ക് തിരികെ പോയിട്ടില്ല. തനിക്ക് ആ സ്കൂളിലേക്ക് പോകേണ്ട എന്നാണ് കുട്ടി പറയുന്നത്. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here