സംസ്ഥാന കായികമേള കൊച്ചി മെട്രോയിൽ ഒരു ദിവസം 1000 കായിക താരങ്ങൾക്ക് സൗജന്യ യാത്ര ചെയ്യാം എന്നറിയിച്ച് എറണാകുളം ജില്ലാ കളക്ടർ. അഞ്ചാം തീയതി മുതൽ പതിനൊന്നാം തീയതി വരെയാണ് ദിവസവും ആയിരം താരങ്ങൾക്ക് സൗജന്യ യാത്ര മെട്രോയിൽ അനുവദിക്കുക.
സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ വിവിധ ഇൻക്ലൂസീവ് കായിക ഇനങ്ങളിൽ ജില്ലാതല പരിശീലനം ലഭിച്ച കുട്ടികൾ ഇത്തവണത്തെ സംസ്ഥാന കായിക മേളയിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്നുണ്ട്. പെൺകുട്ടികൾക്കുള്ള ഹാൻഡ് ബോൾ, ആൺകുട്ടികൾക്കുള്ള ഫുട്ബോൾ, മിക്സഡ് ബാഡ്മിൻ്റൻ, 4×100 മീറ്റർ മിക്സഡ് റിലേ, 100 മീറ്റർ ഓട്ടം, സ്റ്റാൻഡിംഗ് ജംബ്, സ്റ്റാൻഡിംഗ് ത്രോ എന്നീ ഇനങ്ങളിൽ 14 ജില്ലകളിലായി 1600 ലധികം കുട്ടികൾ പങ്കെടുക്കും.
Also Read: ‘ഒരുപാട് തെറ്റുകൾ വരുത്തി, മികച്ച ക്രിക്കറ്റ് കളിച്ചില്ല’; കുറ്റസമ്മതവുമായി രോഹിത്
സവിശേഷ പരിഗണന അർഹിക്കുന്നർക്ക് പ്രചോദനവും ആത്മവിശ്വാസവും നൽകി അവരെ മുന്നോട്ടു കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിൻ്റെ ഭാഗമായാണ് സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യമായി ഇൻക്ലൂസീവ് ഇനങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here