സ്‌കൂള്‍ കായിക മേള; ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ക്ക് ഇന്ന് തിരിതെളിയും

school sports

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. എട്ട് ദിവസമായി നടക്കുന്ന മേളയില്‍ വ്യാഴാഴ്ചയാണ് അത്ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമാവുക. 11-ാം തീയതി വരെയാണ് മത്സരങ്ങള്‍ നടക്കുക.

ടെന്നീസ്, ഫുട്ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍ ഉള്‍പ്പെടെയുള്ള ജനപ്രിയ ഇനങ്ങളും പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗെയിംസ് ഇനങ്ങളും ഇന്ന് ആരംഭിക്കും. 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികള്‍ കായിക മേളയില്‍ മാറ്റുരയ്ക്കും.

1,562 സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും അണ്ടര്‍ 14, 17, 19 കാറ്റഗറികളിലായി ഗള്‍ഫിലെ എട്ട് സ്‌കൂളുകളില്‍ നിന്ന് 50 കുട്ടികളും പങ്കെടുക്കും. മഹാരാജാസ് കോളജ് മൈതാനത്തിന് പുറമെ 16 വേദികളിലും മത്സരങ്ങള്‍ നടക്കും.

കളമശ്ശേരിയിലും ടൗണ്‍ഹാളിലും മത്സരങ്ങള്‍ നടക്കും. ആദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള കേരള സിലബസ് പഠിക്കുന്ന സ്‌കൂളുകള്‍ മേളയില്‍ പങ്കെടുക്കുന്നത്. നീന്തല്‍ മത്സരങ്ങള്‍ പൂര്‍ണമായും കോതമംഗലത്തും ഇന്‍ഡോര്‍ മത്സരങ്ങള്‍ കടവന്ത്ര റീജണല്‍ സ്പോര്‍സ് സെന്ററിലും ആയാണ് നടക്കുന്നത്.

Also Read : റബർ ഇറക്കുമതിക്ക് കുട ചൂടി കേന്ദ്രസർക്കാർ; പ്രതിസന്ധിയിലായി കർഷകർ

ഒരാഴ്ച നീളുന്ന കായികമേളയില്‍ 24 ,000 കായിക പ്രതിഭകളും 1,562 സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും ഗൾഫ് സ്കൂളുകളിൽ നിന്നു 50 കുട്ടികളും പങ്കെടുക്കും.

ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുക്കുന്നതിന് യുഎഇയിൽ നിന്നുള്ള മത്സരാർഥികൾ ക‍ഴിഞ്ഞ ദിവസം എത്തിയിരുന്നു. യുഎഇയിലെ വിവിധ കേരള സിലബസ് സ്കൂളുകളിൽ നിന്നുള്ള 55 അംഗ സംഘമാണ് ക‍ഴിഞ്ഞദിവസം  കൊച്ചിയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News