പരീക്ഷ കഴിഞ്ഞെത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

പത്തനംതിട്ടയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. കോന്നി അടച്ചാക്കല്‍ സെന്റ്. ജോര്‍ജ്ജ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയ ശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തത്.

വെളളിയാഴ്ച 12:30നായിരുന്നു സംഭവം. സ്‌കൂളില്‍ നിന്നും മടങ്ങിയെത്തുമ്പോള്‍ കുട്ടിയുടെ രണ്ട് സഹോദരങ്ങളില്‍ ഒരാള്‍ വീട്ടില്‍ ഉണ്ടായിരുന്നു. സഹോദരന്‍ മൊബൈല്‍ ഫോണില്‍ എന്തോ നോക്കി കൊണ്ടിരിക്കുന്ന സമയം പെണ്‍കുട്ടി മുറിയില്‍ കയറി കതകടച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ മലയാലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമീപത്തെ കടയില്‍ പോയിരുന്ന അമ്മയും മറ്റൊരു സഹോദരനും തിരികെ വീട്ടിലെത്തി പെണ്‍കുട്ടിയെ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോള്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News