സ്കൂൾ വാനിനുള്ളിൽ രണ്ട് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം, ഡ്രൈവർ അറസ്റ്റിൽ; സംഭവം പൂനെയിൽ

pocso case

പൂനെയിൽ ആറ് വയസ്സുള്ള രണ്ട് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ വാൻ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് റിപ്പോർട്ട്. 45 കാരനായ ഡ്രൈവറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 30 നാണു സംഭവം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു, പുനെ വാൻവാടി പ്രദേശത്ത് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവസമയം, വാനിൽ ഒരു വനിതാ അറ്റൻഡർ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താൻ പോലീസ് ശ്രമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

“പ്രതി രണ്ട് പെൺകുട്ടികളുടെയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. വിദ്യാർത്ഥികളിലൊരാൾ സംഭവം അമ്മയോട് വിവരിച്ചു, തുടർന്ന് പൊലീസിൽ അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു,” വാൻവാഡി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ബുധനാഴ്ചയാണ് സംഭവത്തിൽ പൊലീസിന് പരാതി ലഭിക്കുന്നത്.

Also Read; ഛത്തീസ്ഗഢില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്നത് ഒറിജിനലിനെ വെല്ലുന്ന തട്ടിപ്പ്

പ്രതിയായ സഞ്ജയ് റെഡ്ഡിക്കെതിരെ ഭാരതീയ ന്യായ സൻഹിത സെക്ഷൻ 64 (ബലാത്സംഗത്തിനുള്ള ശിക്ഷ), 65 (2) (പന്ത്രണ്ട് വയസ്സിൽ താഴെയുള്ള സ്ത്രീയെ ബലാത്സംഗം ചെയ്തതിന് ശിക്ഷ), കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന പോക്സോ നിയമം എന്നിവ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. പ്രതിയായ റെഡ്ഢിയെ ഒക്ടോബർ 8 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടതായി പ്രാദേശിക കോടതി അറിയിച്ചു.

ലൈംഗികാതിക്രമത്തിന് ഇരയായ ഒരാളുടെ അമ്മ പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് തങ്ങൾ നടപടിയെടുത്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ് രാജ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, മറ്റ് ഏതെങ്കിലും പെൺകുട്ടികൾ മുമ്പ് സമാനമായ രീതിയിൽ ലക്ഷ്യമിട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാനിൽ ഒരു വനിതാ അറ്റൻഡർ ഉണ്ടായിരുന്നോ എന്ന കാര്യം സ്‌കൂളുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. വാഹനം സ്‌കൂളിൻ്റേതാണോ അതോ കരാറിൽ എടുത്തതാണോ എന്ന് ഞങ്ങൾ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ സ്കൂൾ ബസുകളിലോ വാനുകളിലോ ഒരു വനിതാ അറ്റൻഡർ ഉണ്ടായിരിക്കണമെന്ന നിയമമുണ്ട്.

കേസിൽ കർശന നടപടിയെടുക്കുമെന്ന് നാഗ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ബലാത്സംഗത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കും ബിഎൻഎസ്, പോക്‌സോ എന്നിവയ്ക്ക് കീഴിലുള്ള പ്രസക്തമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌കൂൾ അധികൃതരെ അന്വേഷണത്തിന് വിളിച്ചിട്ടുണ്ടെന്നും അവർക്കും തെറ്റ് പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read; യുപിയിൽ അരുംകൊല! അമേഠിയിൽ നാലംഗ കുടുംബത്തെ വെടിവെച്ചു കൊന്നു

ഡ്രൈവർമാരുടെ ബോധവൽക്കരണം ശക്തമാക്കാനും അവരുടെ പശ്ചാത്തലം പരിശോധിക്കാനും സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംഭവത്തെക്കുറിച്ച് പൊലീസിൽ നിന്ന് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ രൂപാലി ചകാങ്കർ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

കുറ്റാരോപിതനായ ഡ്രൈവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് എൻസിപി സിറ്റി യൂണിറ്റ് പ്രസിഡൻ്റ് പ്രശാന്ത് ജഗ്താപ് ആവശ്യപ്പെട്ടു. അതിനിടെ, വാൻവാടി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച സ്‌കൂൾ വാൻ, വഞ്ചിത് ബഹുജൻ അഘാഡിയിലെ അംഗങ്ങൾ അടിച്ചു തകർത്തു. ബദ്‌ലാപൂർ, താനെ ജില്ലയിലെ പട്ടണത്തിലെ സ്‌കൂൾ ടോയ്‌ലറ്റിൽ വച്ച് കരാർ സ്വീപ്പർ രണ്ട് നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൻ്റെ പശ്ചാത്തലത്തിലാണ് സംഭവം. പ്രതി അക്ഷയ് ഷിൻഡെയെ പിന്നീട് അറസ്റ്റ് ചെയ്തു. സെപ്തംബർ 23 ന് പൊലീസുമായുള്ള വെടിവെപ്പിൽ ഇയാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

News summary; School van driver arrested for sexually assaulting two minor girl students in Pune

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News