തൃശൂരില്‍ സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം. ചിറ്റഞ്ഞൂരില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന വാന്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു. ചിറ്റഞ്ഞൂര്‍ സ്വദേശി കണ്ണഞ്ചേരി വീട്ടില്‍ അഖിലി(28)ന് നേരെയായിരുന്നു ആക്രമണം.
Also read- ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതിയിലും തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
സ്‌കൂള്‍ വാന്‍ സൈഡ് നല്‍കിയില്ല എന്ന് ആരോപിച്ച് വാഗണ്‍ ആര്‍ കാറിലെത്തിയ ചിറ്റഞ്ഞൂര്‍ സ്വദേശി പ്രദീപാണ് ആക്രമിച്ചതെന്ന് അഖില്‍ പറഞ്ഞു. കൈക്കും തോളെല്ലിനും പരുക്കേറ്റ അഖിലിനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളത്തെ ആംബുലന്‍സ് ഡ്രൈവര്‍ കൂടിയാണ് അഖില്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here