കോഴിക്കോട് സ്‌കൂളിൽ ഹോമം നടത്തിയ സംഭവം; അടച്ചിട്ടിരുന്ന സ്‌കൂൾ നാളെ തുറക്കും

ഹോമം നടത്തിയതിനെത്തുടർന്ന് അടച്ചിട്ടിരുന്ന സ്കൂൾ നാളെ തുറക്കും. കോഴിക്കോട് ജില്ലയിലെ നെടുമണ്ണൂർ എൽപി സ്കൂളിലാണ് സംഭവം. സംഭവത്തിൽ ചട്ടലംഘനം നടന്നിട്ടുണ്ടെന്നാണ് എഇഒ റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് സ്‌കൂൾ തുറക്കാൻ തീരുമാനമുണ്ടായത്. സ്‌കൂൾ മാനേജരുടെ മകനായ രുധീഷ്‌ എന്നയാളുടെ നേതൃത്വത്തിലായിരുന്നു പൂജ നടന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സ്‌കൂൾ മാനേജർ യോഗത്തിൽ നിന്നും വിട്ടുനിന്നു.

Also Read; പിണറായി നാടക കമ്പനി തുടങ്ങുകയാണെങ്കിൽ ഗവർണർ സർക്കസ് കമ്പനി തുടങ്ങണം; ഗവർണർക്കെതിരെ മന്ത്രി ആർ ബിന്ദു

പൂജ നടന്ന സംഭവത്തിൽ വലിയ പ്രതിഷേധം ഉണ്ടായതിനു പിന്നാലെയാണ് സ്‌കൂൾ അടച്ചിട്ടത്. സംഭവത്തില്‍ ചട്ടലംഘനമുണ്ടായെന്ന റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസവകുപ്പിന് സമര്‍പ്പിച്ചെങ്കിലും നടപടിയെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ചൊവ്വാഴ്ച രാത്രി സ്‌കൂൾ മാനേജരുടെ മകന്റെ നേതൃത്വത്തിൽ സ്‌കൂളിനകത്ത് പൂജ നടന്നിരുന്നു. സ്‌കൂളിലെ തന്നെ ഒരാധ്യാപികയും പൂജയിൽ പങ്കെടുത്തു. പ്രധാനാധ്യാപികയുടെ മുറിയിലും മറ്റ് രണ്ട് മുറികളിലുമായിരുന്നു പൂജ നടത്തിയത്. സ്കൂള്‍ കോംബൗണ്ടിനകത്ത് രാത്രി എട്ടുമണിയോടെയും വാഹനങ്ങൾ കണ്ട നാട്ടുകാരാണ് പൂജ നടക്കുന്നുണ്ടെന്ന് വിവരം അറിഞ്ഞത്. സംഭവത്തിൽ നാട്ടുകാരും സിപിഐഎം പ്രവർത്തകരും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Also Read; വയനാട്ടില്‍ കാട്ടാന ആക്രമിച്ച കുറുവ ദ്വീപ് ജീവനക്കാരന്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News