2023 ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് നടന്ന 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മാധ്യമ അവാര്‍ഡുകള്‍ ജനുവരി നാലിന് വിതരണം ചെയ്യും. കൊല്ലം നീലാംബരി കലാ സാംസ്‌കാരിക പാര്‍ക്കില്‍ (യദുകൃഷ്ണന്‍ സ്മൃതി) വെച്ച് പെതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് അവാര്‍ഡ് വിതരണം ചെയ്യുന്നത്.
കേരളാ പി എസ് സി; എൽഡിസി, എൽജിഎസ് പരീക്ഷകൾ ജൂലൈ മുതൽ
കെ.ജെ.ജേക്കബ് (എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡെക്കാന്‍ ക്രോണിക്കിള്‍), വിനോദ് വൈശാഖി (മലയാള മിഷന്‍ രജിസ്ട്രാര്‍), വി.സലിന്‍ (അഡീഷണല്‍ ഡയറക്ടര്‍, പ്രോഗ്രാംസ് & കള്‍ച്ചര്‍, ഇന്‍ഫര്‍മേഷന്‍, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്) എന്നിവര്‍ ഉള്‍പ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് ഈ വര്‍ഷത്തെ മാധ്യമ അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്. അവാര്‍ഡ് ജേതാക്കള്‍ക്ക് ശില്പവും പാരിതോഷികവും (വ്യക്തികള്‍ക്ക് 20,000/- രൂപയും സ്ഥാപനങ്ങള്‍ക്ക് 25,000/- രൂപയും) ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.
ഈ വര്‍ഷത്തെ പുരസ്‌കാര ജേതാക്കള്‍
അച്ചടി മാധ്യമം (മലയാളം)
1. മികച്ച റിപ്പോര്‍ട്ടര്‍ : .എ.കെ.ശ്രീജിത്ത് (മാതൃഭൂമി)
2. മികച്ച ഫോട്ടോഗ്രാഫര്‍ : പി.അഭിജിത്ത് (മാധ്യമം)
3. ജൂറിയുടെ പ്രത്യേക പരാമര്‍ശം : നിതീഷ് കൃഷ്ണന്‍ (സുപ്രഭാതം)
4. മികച്ച സമഗ്ര കവറേജ് : മലയാള മനോരമ, ദേശാഭിമാനി
5. മികച്ച കാര്‍ട്ടൂണ്‍ : റ്റി.കെ.സുജിത് (കേരള കൗമുദി)
അച്ചടി മാധ്യമം (ഇംഗ്ലീഷ്)
1. മികച്ച സമഗ്ര കവറേജ് : ദി ഹിന്ദു
2. മികച്ച റിപ്പോര്‍ട്ടര്‍ : പൂജ നായര്‍ പി. (ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്)
3. മികച്ച ക്യാമറമാന്‍ : ഇ.ഗോകുല്‍ (ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്)
ദൃശ്യ മാധ്യമം
1. മികച്ച റിപ്പോര്‍ട്ടര്‍ : റിയാസ്.കെ.എം.ആര്‍. (കേരള വിഷന്‍ ന്യൂസ്)
2. മികച്ച ക്യാമറമാന്‍ : രാജേഷ് തലവോട് (അമൃത ടി.വി.)
3. മികച്ച സമഗ്ര കവറേജ് : ഏഷ്യാനെറ്റ് ന്യൂസ്
ഓണ്‍ലൈന്‍ മീഡിയം (മികച്ച സമഗ്ര കവറേജ്)
1. ദ ഫോര്‍ത്ത്
2. കൈരളി ഓണ്‍ലൈന്‍
ശ്രവ്യ മാധ്യമം
റെഡ് എഫ്.എം റേഡിയോ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here