യുപിയിൽ സ്കൂൾബസ് എസ്‌യു‌വിയിൽ ഇടിച്ചു; ആറ് മരണം

സ്കൂൾബസ് എസ്‌യു‌വിയിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. ഒരു കുടുംബത്തിൽ നിന്നുള്ളവരാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഡൽഹി മീററ്റ് എക്സ്പ്രസ്‌വേയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം.

തെറ്റായ ദിശയിലെത്തിയ സ്കൂൾ ബസ് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ബസിൽ കുട്ടികൾ ഉണ്ടായിരുന്നില്ല. കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടവുമായി ബന്ധപ്പെട്ട് ബസ് ‍ഡ്രൈവറെ അറസ്റ്റു ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Also Read: മഴ കനക്കും; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News