വിനോദയാത്രയ്‌ക്കെത്തിയ കോലാര്‍ മുളബാഗിലു മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികള്‍ കടലില്‍ മുങ്ങിമരിച്ചു. പതിനഞ്ച് വയസ് പ്രായമുള്ള ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക എന്നിവരാണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെയാണ് വിദ്യാര്‍ഥിനികള്‍ മുരുഡേശ്വറില്‍ എത്തിയത്. എന്നാല്‍ ലൈഫ് ഗാര്‍ഡിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ ഏഴ് വിദ്യാര്‍ഥിനികള്‍ കടലിലേക്കിറങ്ങി. ഇവര്‍ മുങ്ങിതാഴുകയായിരുന്നു. സംഭവത്തില്‍ വിദ്യാര്‍ഥി സംഘത്തെ നയിച്ച ആറ് അധ്യാപകരെ അറസ്റ്റ് ചെയ്ത ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
ALSO READ: സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
46 വിദ്യാര്‍ഥിനികളാണ് വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്നത്. മരിച്ച നാലു പേരില്‍ മൂന്നു പേരുടെ മൃതദേഹം കഴിഞ്ഞദിവസവും ഒരാളുടേത് സംഭവദിവസം വൈകിട്ടുമാണ് ലഭിച്ചത്. മുങ്ങിത്താഴ്ന്ന മറ്റ് മൂന്നു പേരെ ലൈഫ് ഗാര്‍ഡും പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്നു സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ALSO READ: ഗാസയില്‍ വീണ്ടും ബോംബാക്രമണം; സ്ത്രീകളും കുട്ടികളുമടക്കം 38 പേര്‍ കൊല്ലപ്പെട്ടു
മരിച്ച വിദ്യാര്‍ഥിനികളുടെ കുടുംബങ്ങള്‍ക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടകരമായ സ്ഥലങ്ങളിലേക്കു വിനോദയാത്ര സംഘടിപ്പിക്കും മുന്‍പ് അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കു സുരക്ഷാ ബോധവല്‍ക്കരണം നല്‍കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here