വിദ്യാർഥിനിയുടെ കുടിവെള്ളത്തിൽ മൂത്രം കലർത്തി സഹപാഠികൾ, ഗ്രാമത്തിൽ സംഘർഷം

സ്കൂൾ വിദ്യാർഥിനിയുടെ കുടിവെള്ളക്കുപ്പിയിൽ സഹപാഠികൾ മൂത്രം കലർത്തിയതിനെ തുടർന്ന് രാജസ്ഥാനിലെ ഗ്രാമത്തിൽ സംഘർഷം. സഹപാഠികളായ ആൺകുട്ടികൾ പെൺകുട്ടിയുടെ കുടിവെള്ളത്തിൽ മൂത്രം കലർത്തുകയും, സ്കൂൾ ബാ​ഗിൽ പ്രണയലേഖനം വയ്ക്കുകയും ചെയ്തു. ഇതേ തുടർന്ന് ​ഗ്രാമത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രകോപിതരായ ​ഗ്രാമീണർ‌ കുട്ടിയുടെ വീട്ടിൽ കയറാൻ ശ്രമിക്കുകയും ഇത് തടയാൻ ശ്രമിച്ച പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. തുടർന്ന് പൊലീസ് ലാത്തി വീശി സമരക്കാരെ ഓടിക്കുകയായിരുന്നു.

also read :കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി സ്ഥലമെടുപ്പ് അന്തിമഘട്ടത്തില്‍

സംഘർഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു . സർക്കാർ സീനിയർ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ പെൺകുട്ടി വെള്ളിയാഴ്ച ക്ലാസിൽ ബാഗും കുപ്പിയും വച്ച ശേഷം ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോകുകയും, തിരികെ വന്ന് കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചപ്പോൾ ദുർഗന്ധം അനുഭവപ്പെടുകയായിരുന്നു. തഹസിൽദാർ, ലുഹാരിയ പൊലീസ്, സ്‌കൂൾ പ്രിൻസിപ്പൽ എന്നിവരോട് നാട്ടുകാർ വിഷയം ഉന്നയിച്ചിട്ടും നടപടികളൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് ഗ്രാമവാസികൾ ആരോപിതരായ ആൺകുട്ടികളുടെ വീടുകളിൽ കയറി കല്ലെറിയുകയായിരുന്നു.

അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടി ഇതുവരെ പൊലീസിൽ ഔദ്യോ​ഗികമായി പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. നാശനഷ്ടം വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

also read ;നിലപാടുകളിൽ വിട്ടുവീഴ്ചയേതുമില്ലാതെ ഏറെക്കാലം പാർട്ടിയെ നയിച്ച ഉജ്ജ്വലനായ കമ്മ്യൂണിസ്റ്റ് നേതാവ്; സഖാവ് ഹർകിഷൻ സിങ്ങ് സുർജിത്തിന്റെ ഓർമദിനത്തിൽ അനുസ്‌മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News