ഹിമാചലിലെ മേഘവിസ്ഫോടനത്തിൽ ഏഴ് മരണം; വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും; ഉത്തരാഖണ്ഡിൽ ആറ് ജില്ലകളിൽ റെഡ് അലർട്ട്

ഹിമാചലിലെ മേഘവിസ്ഫോടനത്തിൽ 7 മരണം .സോളനിലെ കാണ്ഡഘട്ട് ജാഡോൺ ഗ്രാമത്തിൽ ഉണ്ടായ മേഘവിസ്‌ഫോടനത്തിൽ രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയി.മൂന്ന് പേരെ കാണാതായി.അഞ്ച് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ഉത്തരാഖണ്ഡിൽ ശക്തമായ മഴയിൽ 6 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡെറാഡൂൺ, പൗരി, തെഹ്‌രി, നൈനിറ്റാൾ, ചമ്പാവത്ത്, ഉദ്ദം സിംഗ് നഗർ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.നന്ദാകിനി നദിയിലെ ജലനിരപ്പ് അപകട നില കടന്നു.നന്ദാകിനി നദിയുടെ ഇരുകരകളിലുമുള്ള വിടുകളിൽ വെള്ളം കയറി.പിപാൽകോട്ടിയിലെ കടകളിലും വെള്ളം കയറി.ഹിമാചൽ പ്രദേശിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഹിമാചൽ പ്രദേശിൽ 7020. 28 കോടിയുടെ നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു.

ഹിമാചൽ പ്രദേശിലുണ്ടായ കനത്ത മഴയിൽ മണ്ണിടിഞ്ഞ് റോഡുകൾ തടസ്സപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉണ്ടായ മഴയിൽ ഷിംല-ചണ്ഡീഗഡ് റോഡ് ഉൾപ്പെടെ നിരവധി റോഡുകളാണ് തടസ്സപ്പെട്ടത്.ബസുകൾക്കും ട്രക്കുകൾക്കുമായുള്ള പ്രധാനറോഡുകളാണിത്. ഹിമാചലിലെ എല്ലാ സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 14 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പ്രസ്താവനയിൽ അറിയിച്ചു.

മാണ്ഡിയിൽ 236, ഷിംലയിലെ 59, ബിലാസ്പൂർ ജില്ലയിൽ 40 എന്നിങ്ങനെ മൊത്തം 621 റോഡുകൾ നിലവിൽ അടച്ചിട്ടുണ്ടെന്ന് സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. ഷിംലയെയും ചണ്ഡീഗഢിനെയും ബന്ധിപ്പിക്കുന്ന ഷിംല-കൽക്ക ദേശീയ പാതയുടെ ഒരു പ്രധാന ഭാഗത്ത് ആവർത്തിച്ചുള്ള മണ്ണിടിച്ചിലുണ്ടായതായി അധികൃതർ പറഞ്ഞു.

ആഗസ്റ്റ് 14 മുതൽ 17 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി .

also read:വാഹനമോടിക്കുമ്പോൾ കാണുന്ന കാഴ്ച്ചകൾ ആശ്വാസകരം; എ ഐ ക്യാമറയെ പുകഴ്ത്തി പൊലീസ് സര്‍ജന്റെ പോസ്റ്റ്; കുറിപ്പ് പങ്കുവെച്ച് മന്ത്രി ആന്റണി രാജു

അതേസമയം മഴയെ തുടർന്ന് വാഹനത്തിന് മുകളിൽ മരം കടപുഴകി വീണ് സ്വകാര്യ ബസിലെ കണ്ടക്ടർക്ക് പരിക്കേറ്റു . ഞായറാഴ്ച, സോളനിലെ കോട്ടിക്കടുത്തുള്ള ചക്കി മോറിൽ റോഡിന്റെ ഇരുവശത്തും ധാരാളം ട്രക്കുകൾ കുടുങ്ങിയിരുന്നു.

also read:ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ തിങ്കളാഴ്ച നടക്കും

ആഗസ്ത് രണ്ടിനുണ്ടായ വലിയ മണ്ണിടിച്ചിലിൽ റോഡിന്റെ 50 മീറ്ററോളം തകർന്നതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ഓഗസ്റ്റ് എട്ടിന് റോഡ് വീണ്ടും തുറന്നെങ്കിലും തുടർച്ചയായ മണ്ണിടിച്ചിലുകൾ യാത്രക്ക് തടസ്സമാകുന്നുണ്ട് .കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന മഴ ഹമിർപൂർ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും നാശം വിതച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News