ജലവിതരണതടസ്സം; തിരുവനന്തപുരം നഗരസഭാപരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി നൽകും

തിരുവനന്തപുരം നഗരസഭാപരിധിയിൽ തുടരുന്ന ജലവിതരണതടസ്സത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭാപരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി. പൈപ്പ്ലൈൻ പുനഃസ്ഥാപിക്കുന്ന മേഖലയിൽ മന്ത്രി വി ശിവൻകുട്ടി സന്ദർശനം നടത്തിയ ശേഷമാണ് കളക്ടർക്ക് നിർദേശം നൽകിയത്. വാൽവ് ജോയിൻ ചെയ്യാൻ ഒരു മണിക്കൂർ സമയമെടുക്കുമെന്ന് വാട്ടർ അതോറിറ്റി ടെക്നിക്കൽ അംഗം സേതു കുമാർ അറിയിച്ചു.

Also Read:സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ ശക്തമായ ഇടപെടൽ; കേരളത്തിന് കേന്ദ്രത്തിന്റെ അംഗീകാരം

ഒന്നരമണിക്കൂറിനുള്ളിൽ വാൽവ് അലൈയിൻന്മെന്റ് ശരിയാക്കും. ഇന്ന് രാത്രിയോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കും. നാളെ രാവിലയോടെ എല്ലാ മേഖലയിലും വെള്ളം എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News