ദുബായിൽ സെപ്തംബർ മാസത്തിൽ അധ്യയനം ആരംഭിക്കുന്ന സ്വകാര്യ സ്കൂളുകൾ ഈ മാസം 28ന് തുറക്കും

ദുബായിൽ സെപ്തംബർ മാസത്തിൽ അധ്യയനം ആരംഭിക്കുന്ന സ്വകാര്യ സ്കൂളുകൾ ഈ മാസം 28ന് തുറക്കുമെന്ന് അറിയിപ്പ്. ഏപ്രിലിൽ അധ്യയനം തുടങ്ങിയ സ്കൂളുകൾ വേനലവധി കഴിഞ്ഞ് തുറക്കുന്നതും ഈ മാസം 28 നു തന്നെയാണ്. 2 വിഭാഗം സ്കൂളുകൾക്കും ഡിസംബർ 11 മുതൽ ജനുവരി 2 വരെ ശൈത്യകാല അവധിയാണ്. സെപ്തംബറിൽ അധ്യയനം തുടങ്ങുന്ന സ്കൂളുകൾക്ക് മാർച്ച് 25 മുതൽ ഏപ്രിൽ 15 വരെ വസന്തകാല അവധിയാണ്.

also read: ബിസിനസിൽ മുടക്കിയ പണം തിരിച്ച് നൽകണം; യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിച്ചു

അധ്യയന വർഷത്തിൽ ജൂൺ 28 വരെയാണ് ക്ലാസുകൾ ഉണ്ടാവുക. ഏപ്രിലിൽ തുടങ്ങുന്ന സ്കൂളുകൾക്ക് അടുത്ത വർഷം മാർച്ച് 31വരെയാണ് അധ്യയന വർഷം ഉണ്ടായിരിക്കുന്നത്. 2023-2024 അധ്യയന വർഷത്തിലേക്കുള്ള കലണ്ടർ നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയാണ് പ്രഖ്യാപിച്ചത്. തിയതികളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടെങ്കിൽ പിന്നീട് അറിയിക്കും.

also read: ‘മാസപ്പടി വിവാദത്തിന് പിന്നില്‍ പ്രത്യേക അജണ്ട; പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരാത്തത് മുഖ്യമന്ത്രിയുടെ മറുപടി ഭയന്ന്’: എ കെ ബാലന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News