വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും; പുതിയ അധ്യയനവർഷം മാറ്റങ്ങളുടേതാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. പുതിയ അധ്യയന വര്‍ഷം മാറ്റങ്ങളുടേതാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്കൂൾ തുറക്കൽ. ഇന്ത്യയിൽ സ്കൂൾ പ്രവേശനോത്സവം നടക്കുന്ന ഏക സംസ്ഥാനം കേരളമാണ്.

Also Read: ലഹരിക്കെതിരെ പഴുതടച്ച നിരീക്ഷണ-പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കി എക്സൈസ് സേന; അധ്യയന വർഷത്തിലുടനീളം ഈ പ്രവർത്തനം തുടരുമെന്ന് മന്ത്രി എം ബി രാജേഷ്

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്ക്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകതയെന്നു മന്ത്രി ശിവൻകുട്ടി പറഞ്ഞു. മാറ്റമില്ലാത്ത പുസ്തകങ്ങൾ ഇതിനകം കുട്ടികളിലേക്കെത്തിക്കഴിഞ്ഞു എന്നും മന്ത്രി പറഞ്ഞു.

Also Read: ഇന്ത്യയിൽ ആദ്യമായി എല്ലാ അധ്യാപകർക്കും എഐ സഹായത്തോടെ പരിശീലനം, സ്മാർട്ട്‌ ക്ലാസ്സുകളുടെ പ്രവർത്തനം സജീവമാക്കും : വി ശിവൻകുട്ടി

നാളെ രാവിലെ 8.45 ന് എറണാകുളം എളമക്കര സ്‌കൂളിൽ പ്രവേശനോത്സവം ആരംഭിക്കും. ഉദ്‌ഘാടനത്തിന് ശേഷം മുഖ്യമന്ത്രി നേരിട്ടെത്തി കുട്ടികളെ ആശംസകൾ അറിയിക്കും. മന്ത്രി വി ശിവൻകുട്ടി, മന്ത്രി പി രാജീവ് എന്നിവർ മധുരം നൽകി കുട്ടികളെ സ്വീകരിക്കും. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖർ ആശംസകൾ അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News