വില്ല വില്‍പ്പനയ്ക്ക് വച്ച് ഷുമാക്കറുടെ സഹോദരന്‍; എതിര്‍പ്പുമായി മുന്‍ ഭാര്യ

ralf-schumacher-ex-wife

മുന്‍ ഫോര്‍മുല വണ്‍ താരം മൈക്കല്‍ ഷുമാക്കറുടെ സഹോദരന്‍ വില്ല വില്‍പ്പനയ്ക്ക് വച്ചതില്‍ വിവാദം. മുന്‍ എഫ്1 ഡ്രൈവര്‍ കൂടിയായ റാഫ് ആണ് 40 ലക്ഷം പൗണ്ടിന്റെ വില്ല വില്‍പ്പനയ്ക്കായി ലിസ്റ്റ് ചെയ്തത്. മുന്‍ ഭാര്യ കോറ ഇതിനെതിരെ രംഗത്തെത്തി.

Also Read: അപകടത്തിന് ശേഷം ഇതിഹാസ താരം വീണ്ടും പൊതുജനമധ്യത്തിലേക്ക്; മകന്റെ എന്‍ഗേജ്‌മെന്റിനെത്തും

കോറയും മകന്‍ ഡേവിഡും താമസിക്കുന്ന ഓസ്ട്രിയയിലെ വാല്‍വാങിലുള്ള വില്ലയാണ് റാഫ് വില്‍പ്പനയ്ക്ക് വെച്ചത്. നേരത്തേയും റാഫ് ഈ ശ്രമം നടത്തിയിരുന്നെങ്കിലും അന്ന് ആരും വാങ്ങാനെത്തിയിരുന്നില്ല.

ഇതേകാര്യത്തിനായി വീണ്ടും ശ്രമിച്ചതാണ് കോറയെ ചൊടിപ്പിച്ചത്. താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് റാഫ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കൊടുവിലാണ് ദമ്പതികള്‍ വഴിപിരിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News