മനുഷ്യമസ്തിഷ്കത്തിന്റെ വേഗത എത്രയാണെന്ന് നിർണയിച്ച് ശാസ്ത്ര ലോകം. കാലിഫോര്‍ണിയ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഒരു സെക്കന്‍ഡില്‍ 10 ബിറ്റ് ഡാറ്റ മാത്രമാണ് മനുഷ്യന്റെ തലച്ചോറിന് പ്രോസസ് ചെയ്യാനാകുന്നതെന്നാണ് പുതിയ കണ്ടുപിടുത്തം. ഒരു കമ്പ്യൂട്ടറിന് പ്രോസസ് ചെയ്യാനും ശേഖരിച്ചുവെക്കാനും സാധിക്കുന്ന ഡാറ്റയുടെ ഏറ്റവും ചെറിയ യൂണിറ്റാണ് ബിറ്റ്.
ഡാറ്റ പ്രോസസ് ചെയ്യുന്നതിൽ ഇതിലും കൂടുതൽ വേഗതയുണ്ടെന്നാണ് കരുതിയിരുന്നത്. കണ്ണ്, ചെവി, ത്വക്ക്, മൂക്ക് എന്നീ ഇന്ദ്രിയങ്ങളിലൂടെ സംയുക്തമായി ലഭിക്കുന്ന വിവരങ്ങളിൽ വെറും 10 ബിറ്റ് മാത്രമാണ് മനുഷ്യന്റെ തലച്ചോറിന് ഒരു സെക്കന്‍ഡില്‍ പ്രോസസ് ചെയ്യാനാകുന്നതെന്നാണ് പഠനത്തിൽ നിന്ന് മനസിലാക്കുന്നത്.
Also Read: ഒടുവിൽ സൂര്യനേയും കീഴടക്കിയോ? പാർക്കർ സൂര്യനു സമീപം; 2 ദിവസത്തിനുള്ളിൽ വിവരങ്ങളറിയാം
കാലിഫോര്‍ണിയ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകർ നടത്തിയ പഠനം ന്യൂറോണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പഠനം സമ്പൂർണമല്ലെന്നും തലച്ചോറിന്റെ വേഗതയെ പറ്റി കൃത്യമായ ഒരുത്തരവും അല്ല ആ പഠനം ആവശ്യമായ ഡാറ്റ മാത്രം സ്വീകരിക്കുകയോ അല്ലെങ്കിൽ വളരെ സാവധാനത്തില്‍ മാത്രം പ്രോസസ് ചെയ്യുകയോ ആണ് തലച്ചോര്‍ ചെയ്യുന്നതെന്നാണ് നിഗമനം.
8500 കോടിയിലേറെ നാഡീകോശങ്ങളാണ് മനുഷ്യശരീരത്തിലുള്ളത് ഇവയില്‍ മൂന്നിലൊന്ന് ഉയര്‍ന്നതലത്തിലുള്ള ചിന്തകള്‍ക്കായി ഉപയോഗിക്കപ്പെടുന്നതുമാണ്. കോര്‍ട്ടെക്‌സിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഇവയെ പറ്റി കൂടുതല്‍ സൂക്ഷ്മപരിശോധന നടത്തണമെന്നാണ് ഗവേഷകരുടെ അഭിപ്രായം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here