ഡിജിറ്റല്‍ അറസ്റ്റിന് അറുതിയില്ല; ശാസ്ത്രജ്ഞന് നഷ്ടമായത് 71 ലക്ഷം

cyber- scam

രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് നിര്‍ബാധം തുടരുന്നു. മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത തട്ടിപ്പില്‍ ശാസ്ത്രജ്ഞനാണ് പണം നഷ്ടപ്പെട്ടത്. 71 ലക്ഷം രൂപയാണ് ഇദ്ദേഹത്തില്‍ നിന്ന് തട്ടിപ്പുകാര്‍ സ്വന്തമാക്കിയത്.

Also Read: ഛത്തീസ്ഗഢില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്നത് ഒറിജിനലിനെ വെല്ലുന്ന തട്ടിപ്പ്

ആണവോര്‍ജ വകുപ്പിന് കീഴിലുള്ള രാജ രാമണ്ണ അഡ്വാന്‍സ്ഡ് ടെക്‌നോളജി സെന്ററി(ആര്‍ ആര്‍ സി എ റ്റി)ലെ സയന്റിഫിക് അസിസ്റ്റന്റാണ് തട്ടിപ്പിന് ഇരയായത്. ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയായിരുന്നു ഇദ്ദേഹത്തിന് ഫോണ്‍ കോള്‍ വന്നത്.

ഇദ്ദേഹത്തിന്റെ പേരിലുള്ള സിം കാര്‍ഡില്‍ നിന്ന് സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പരസ്യങ്ങളും ടെക്സ്റ്റ് മെസ്സേജുകളും പോയിട്ടുണ്ടെന്ന് വിളിച്ചയാള്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍, മനുഷ്യക്കടത്ത് കേസുകളില്‍ അറസ്റ്റ് വാറണ്ടുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് സംഘത്തിലുള്ളയാള്‍ സി ബി ഐ ഉദ്യോഗസ്ഥനായി ചമഞ്ഞ് ഉദ്യോഗസ്ഥനെയും ഭാര്യയെയും ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ഭയന്നുപോയ ശാസ്ത്രജ്ഞന്‍, തട്ടിപ്പുസംഘം നല്‍കിയ വിവിധ അക്കൗണ്ടുകളിലേക്ക് 71.33 ലക്ഷം രൂപ അയയ്ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News