ഭീമാകാരമായ സൂര്യജ്വാലകൾ ഭൂമിയിലെത്തും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

ഭീമാകാരമാ സൂര്യജ്വാലകൾ ഭൂമിയിൽ വന്ന് പഠിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ശാസ്ത്രജ്ഞർ. സൂര്യന്റെ പുറം പാളിയിൽ നിന്ന് പ്ലാസ്മ എന്നറിയപ്പെടുന്ന അത്യധികം ചൂടുള്ള പദാർത്ഥം പൊട്ടിത്തെറിക്കുന്ന പ്രതിഭാസമായ കൊറോണല്‍ മാസ് എജക്ഷന്‍ മൂലമുള്ള സൗരജ്വാലയില്‍ നിന്നുള്ള അപകടകരമായ വികിരണങ്ങൾ ഡിസംബർ 1 ന് ഭൂമിയിലെത്തുമെന്നാണ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷനിലെ (NOAA) ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകൾ. നേരത്ത നടന്നിട്ടുള്ളതിനേക്കാള്‍ ശക്തമായതാണ് നിലവിലെ സ്ഫോടനങ്ങളെന്നാണ് ശാസ്ത്രജ്ഞർ വിശദമാക്കുന്നത്. ഇത് ഭൂമിയിൽ സാരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.

ALSO READ: നവകേരള സദസ് ഇന്ന് പാലക്കാട്

താപോർജ്ജത്തിന്റെ ബഹിർഗമനം സൂര്യന് ചുറ്റും വലയം പോലെ ദൃശ്യമാകുന്നത് നിരീക്ഷകരെ തെറ്റിധരിപ്പിക്കുന്നതാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. സൗരജ്വാലയില്‍ നിന്നുള്ള ഹാനികരമായ വികിരണം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകാനും മനുഷ്യനെ ബാധിക്കാനും കഴിയില്ലെങ്കിലും, അത് ജിപിഎസ് കണക്റ്റിവിറ്റിയെയും ആശയവിനിമയ സിഗ്‌നലുകളെയും തടസ്സപ്പെടുത്തിയേക്കും.

ALSO READ: നവകേരള സദസിനിടെ വീണ്ടും അപ്രതീക്ഷത സമ്മാനം; സന്തോഷത്തോടെ സ്വീകരിച്ച് മുഖ്യമന്ത്രി

ജി 3 വിഭാഗത്തിലാണ് ഈ സൌര കൊടുംകാറ്റുകളുണ്ടാവുകയെന്നാണ് മുന്നറിയിപ്പ്. നാസയുടെ സോളാര്‍ ഓര്‍ബിറ്റര്‍ നേരത്തെ ഇത്തരമൊരു ഭീമാകാരമായ സോളാര്‍ സ്‌ഫോടനത്തിന്റെ ചിത്രം പിടിച്ചെടുത്തിരുന്നു. 2022ല്‍ സൗരജ്വാലകളുടെ രണ്ടാമത്തെ ശക്തമായ വിഭാഗം ജനുവരി 29-ന് 40 സ്പേസ് എക്സ് ഉപഗ്രഹങ്ങളെ നശിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News