ഒരുപാടാളുകൾ വളർത്തുന്ന ഒരു ജീവി ആണ് നായ്. നായ്ക്കളുടെ സ്നേഹവും ഇണക്കവുമൊക്കെ അവരോട് മനുഷ്യനെ വളരെയധികം അടുപ്പിക്കുകയും ചെയ്യും. നായ്ക്കളെ വളർത്തുന്നവർക്ക് ഒരു പരിധി വരെ അവരുടെ നായ്ക്കൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്നും അവരുടെ അടുത്ത നീക്കവുമൊക്കെ മനസിലാക്കാൻ കഴിയും. എന്നാൽ പരിധിവിട്ട് അവരുടെ കുരയുടെ അർത്ഥമൊക്കെ നമുക്ക് അന്യമാണ്. എന്തിനും ഏതിനും എ ഐ ഉള്ള കാലമാണല്ലോ ഇത്. നിങ്ങളുടെ നായക്ക് നിങ്ങളോട് എന്താണ് പറയാനുള്ളതെന്ന് മനസിലാക്കാൻ സഹായിക്കുന്ന ഒരു എ ഐ ഇപ്പോൾ നാട്ടിലുണ്ട്.
നായ്ക്കളുടെ കുര, മുരൾച്ച, ഓരിയിടൽ, കരച്ചിൽ എന്നിവയിലൂടെ അവരെന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാൻ ഈ എ ഐ ടൂൾ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 74 നായ്ക്കളെ ഉപയോഗിച്ച് നടത്തിയ ഒരു പരിശീലനത്തിലൂടെയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഇഷ്ടമുള്ള കളിപ്പാട്ടങ്ങൾ കാണുമ്പോഴുള്ള പ്രതികരണങ്ങൾ മുതൽ അവർ അക്രമാസക്തരാകുന്ന സാഹചര്യങ്ങൾ വരെ ശാസ്ത്രജ്ഞർക്ക് ഈ പരീക്ഷണത്തിലൂടെ മനസിലാക്കാനായി. ഇതിലൂടെ മറ്റു പ്രതികരണങ്ങളും മനസിലാക്കാനായാൽ അത് ശാസ്ത്രലോകത്തെ തന്നെ വലിയ ഒരു മുന്നേറ്റമാകുമെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
Also Read: ‘കോളനി’ എന്ന പദം അടിമത്തത്തിന്റേത്, അത് മേലാളാൻമാർ ഉണ്ടാക്കിയത്, എടുത്തുകളയണം: മന്ത്രി കെ രാധാകൃഷ്ണൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here