മണിക്കൂറുകൾ ബാക്കി; ചന്ദ്രയാന്‍ 3 യുടെ മിനിയേച്ചറുമായി ശാസ്ത്രജ്ഞര്‍ തിരുപ്പതി ക്ഷേത്രത്തിലെത്തി

ചന്ദ്രയാന്‍ 3 നാളെ വിക്ഷേപിക്കാനിരിക്കെ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഐ എസ് ആർ ഒയിലെ ശാസ്ത്ര സംഘം. ഇന്ന് രാവിലെയാണ് ചന്ദ്രയാന്‍ 3 പേടകത്തിന്റെ മിനിയേച്ചര്‍ മോഡലുമായി ശാസ്ത്രജ്ഞര്‍ തിരുപ്പതിയില്‍ ദർശനത്തിനെത്തിയത്. ശാസ്ത്രജ്ഞരുടെ സംഘം ക്ഷേത്രത്തിലേക്ക് കടക്കുന്നതിന്‍റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

ALSO READ: കോടതിയലക്ഷ്യക്കേസ്; വി 4 കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍ കുറ്റക്കാരന്‍

ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35-ന് ആണ് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിക്കും. ഐ എസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍എംവി 3 റോക്കറ്റാണ് ചന്ദ്രയാന്‍ 3 യുടെ വിക്ഷേപണദൗത്യത്തിനായുള്ളത്.

വിക്ഷേപണം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക. സാഹചര്യങ്ങൾ എല്ലാം അനുകൂലമാണെങ്കില്‍ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35-ന് തുടങ്ങും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം ഐ എസ് ആർഒ ഇതിനോടകം പൂര്‍ത്തിയാക്കി കഴിഞ്ഞു.

ALSO READ: ബൈക്കില്‍ എഴുന്നേറ്റ് നിന്നും ചാടിയും യുവതിയുടെ അഭ്യാസ പ്രകടനം; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News