ദിനോസറുകളുടെ സമകാലീനര്‍, ലോകത്തെ ഒറ്റപ്പെട്ട സസ്യത്തിന് ഇണയെ തേടി ശാസ്ത്രഞ്ജര്‍!

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ജീവജാലമിതാണ്.. ജീവന്റെ പരിണാമത്തെ കുറിച്ചുള്ള പുസ്തകത്തില്‍ പാലിയന്റോളജിസ്റ്റ് റിച്ചാര്‍ഡ് ഫോര്‍ടേ കുറിച്ച വാക്കുകളാണിത്.

ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ എന്‍സഫലാര്‍ട്ടോസ് വൂഡിയെ (ഇ. വുഡി) കുറിച്ചാണ് അദ്ദേഹം വിവരിച്ചിരിക്കുന്നത്. സൈക്കാഡ് കുടുംബത്തില്‍പ്പെട്ട വന്‍മരമാണ് ഇത്. കട്ടിയുള്ള തായ്ത്തടി, വലിയ പരുക്കനായ ഇലകള്‍. ഇവ കീരീടം പോലെയാണ് തായ്ത്തടിക്ക് മുകളില്‍ കാണപ്പെടുക. പല ജീവികളുടെയും വംശനാശം നേരിട്ട് കണ്ടിട്ടുള്ള ദിനോസറുകളുടെ കാലത്തെയും അതിജീവിച്ച സസ്യമാണിത്.

ALSO READ:  ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ സൂക്ഷിക്കണം

ഒരിക്കല്‍ എല്ലായിടത്തും വ്യാപിച്ചു കിടന്ന ഈ മരമാണ് ഇന്ന് നമ്മുടെ ഭൂമിയില്‍ വംശനാശ ഭീഷണി നേരിടുന്ന പ്രധാന ജീവജാലം. ഇപ്പോള്‍ അറിയപ്പെടുന്ന ഒരേയൊരു ഇ വുഡിയെ 1895ലാണ് ബോട്ടാണിസ്റ്റ് ജോണ്‍ മെഡ്‌ലേ വുഡ് ദക്ഷിണാഫ്രിക്കയിലെ എന്‍ഗോയ് വനത്തില്‍ നിന്നാണ്. മറ്റൊരെണ്ണത്തിനായി അദ്ദേഹം അവിടം മുഴുന്‍ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. അടുത്ത രണ്ടു ദശാബ്ദങ്ങളിലായി ബോട്ടാണിസ്റ്റുകള്‍ കണ്ടെത്തിയ സസ്യത്തില്‍ നിന്നുള്ള തണ്ടുകളും ശാഖകളും ഉപയോഗിച്ച് മറ്റ് മരങ്ങളെ നട്ടുപിടിപ്പിച്ചു. ഇവയെല്ലാം ആണ്‍മരങ്ങളാണ്. 1916ല്‍ മുമ്പ് കണ്ടെത്തിയ മരത്തെ സംരക്ഷിക്കാനായി ഫോറസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ പ്രിട്ടോറിയയിലേക്ക് കൊണ്ടുവന്നു.

ഇതില്‍ നിന്നുണ്ടായ ക്ലോണ്‍ സസ്യങ്ങളെല്ലാം ആണ്‍ സസ്യങ്ങളായതിനാലും പെണ്‍ സസ്യങ്ങളെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതുമൂലം ഇതിന്റെ വംശനാശം സംഭവിക്കുമെന്നാണ് ശാസ്ത്രസമൂഹം ഭയപ്പെടുന്നത്. പെണ്‍സസ്യമില്ലാത്തതിനാല്‍ പ്രകൃതിയായുള്ള പ്രത്യുല്‍പാദനം നടക്കില്ല.

ALSO READ: ചെങ്ങന്നൂരിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

എന്നാല്‍ എന്‍ഗോയ് വനത്തിലെവിടെയോ ഈ മരത്തിന്റെ ഇണയുണ്ടെന്ന വിശ്വാസത്തിലാണ് ശാസ്ത്രജ്ഞര്‍. റിമോട്ട് സെന്‍സിംഗ് സാങ്കേതിക വിദ്യയിലൂടെയും എഐ ഉപയോഗിച്ചും തെരച്ചില്‍ നടത്താനാണ് ഇവരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News