ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ 2 ഡോക്ടർമാരും 2 നഴ്സുമാരും പ്രതികളാകും. ആശുപത്രി സൂപ്രണ്ടിനെ ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. ജില്ലാ മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളിയിട്ടുണ്ട്. നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്നായിയിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ. ഇത് പരിശോധിച്ച ജില്ലാ മെഡിക്കൽ ബോർഡ് പൊലീസ് റിപ്പോർട്ട് തള്ളി. എന്നാൽ മെഡിക്കൽ ബോർഡ് തീരുമാനം പരിഗണിക്കാതെ കേസുമായി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
Also Read: എംഎല്‍എ സ്ഥാനത്തിരുന്ന് മാത്യു കുഴല്‍നാടന്‍ കള്ളപ്പണം വെളുപ്പിച്ചു: ഡിവൈഎഫ്‌ഐ
കേസിൽ സർജറിക്ക് നേതൃത്വം ഡോക്ടർ അടക്കം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 2 ഡോക്ടർമാരും 2 നഴ്സുമാരും പ്രതികളാകും. ഇവരെ പ്രതികളാക്കി അടുത്ത ദിവസം പൊലീസ് കോടിയിൽ റിപ്പോർട്ട് സമർപ്പിക്കും. പൊലീസ് റിപ്പോർട്ടിൽ ഉൾപ്പെട്ടിരുന്ന ആശുപത്രി സൂപ്രണ്ടിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. ജില്ലാ മെഡിക്കൽ ബോർഡ് തീരുമാനം ചോദ്യം ചെയ്ത് ഹർഷിന, ഇതിനകം സംസ്ഥാന മെഡിക്കൽ ബോർഡിനെ സമീപിച്ചിട്ടുണ്ട്.
Also Read: മിന്നുമണിയെ അഭിനന്ദിച്ച് സന്ദേശം തയ്യാറാക്കുക; അഞ്ചാം ക്ലാസ് ചോദ്യ പേപ്പറിൽ അഭിമാന താരം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here