ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; പുതുക്കിയ പ്രതിപ്പട്ടിക ഇന്ന് സമര്‍പ്പിക്കും

ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പുതുക്കിയ പ്രതിപ്പട്ടിക പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കോഴിക്കോട് കുന്ദമംഗലം കോടതിയിലാണ് പ്രതിപ്പട്ടിക സമര്‍പ്പിക്കുക. ആരോഗ്യ പ്രവര്‍ത്തകരെ വിചാരണ ചെയ്യാനുള്ള അനുമതിക്കായുള്ള അപേക്ഷയും ഇതോടൊപ്പം നല്‍കും.

Also Read: ഇരു മുന്നണികളുടെ പ്രചാരണത്തിനായി അച്ചനും മകനും പുതുപ്പള്ളിയിൽ; കോൺഗ്രസിനായി എ കെ ആന്റണിയും ബിജെപിക്കായി അനിൽ ആന്റണിയും എത്തും

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയ നടന്ന ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 2 ഡോക്ടര്‍മാര്‍ 2 നഴ്‌സ്മാര്‍ എന്നിവരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ആശുപത്രി രേഖകളുടേയും ശാസ്ത്രീയമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പുതിയ പ്രതിപ്പട്ടിക തയ്യാറാക്കിയത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News