പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ചു; സംഭവം ആലപ്പുഴയില്‍

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ചു. പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച് തുന്നിച്ചേര്‍ത്തു. ആലപ്പുഴ കരുവാറ്റ ദീപ ആശുപത്രിയിലാണ് സംഭവം. പൊത്തപ്പള്ളി സ്വദേശി നീതുവിന്റെ വയറ്റിലാണ് കത്രിക വച്ച് തുന്നി ചേര്‍ത്തത്. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രീയ നടത്തി കത്രിക പുറത്തെടുത്തു. കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് യുവതിയുടെ 10 സെന്റിമീറ്റര്‍കുടല്‍ മുറിച്ച് നീക്കി.

ALSO READ: ‘സ്ത്രീകള്‍ക്ക് സിനിമ രംഗത്ത് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ സുരക്ഷയൊരുക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം’: മുഖ്യമന്ത്രി

കരുവാറ്റ ദീപ ആശുപത്രിയില്‍ ഓഗസ്റ്റ് രണ്ടിനായിരുന്നു നീതുവിന്റെ ശസ്ത്രക്രീയ. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശത്രക്രിയയിലൂടെ കത്രിക പുറത്തെടുതത്തത് ആഗസ്റ്റ് 16നാണ്.ദീപ ആശുപത്രിയിലെ ഡോ.വിജയകുമാറാണ് യുവതിയുടെശസ്ത്രക്രീയ നടത്തിയത് ഡോ.വിജയകുമാറിനെതിരെ പൊലീസ് കേസെടുത്തു. നീതുവിന്റെ ഭര്‍ത്താവ് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here