ചേർത്ത് പിടിച്ച് സർക്കാർ; നവകേരള സദസിൽ പരാതിയുമായെത്തിയ പെൺകുട്ടിയുടെ ശസ്ത്രക്രിയ നടത്തി മെഡിക്കൽ കോളേജ്

ജനകീയ മന്ത്രിസഭ ജനങ്ങളിലേക്ക് എന്ന ആശയത്തോടെ സംസ്ഥാന സർക്കാർ നടത്തിയ നവകേരള സദസ് വൻ വിജയമായിരുന്നു. നിരവധി പരാതികളാണ് പരിപാടിയിൽ ലഭിച്ചത്. ഇപ്പോഴിതാ അങ്ങനെ ലഭിച്ച ഒരു പരാതിക്ക് പരിഹാരം കണ്ടിരിക്കുകയാണ് ആരോഗ്യവകുപ്പ്. ‘സ്കോളിയോസിസ്’ എന്ന നട്ടെല്ലുവളവ് ഭേദമാക്കാൻ ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യവുമായെത്തിയ പത്തുവയസ്സുകാരിക്കാരിക്കാണ് ചികിത്സ ഉറപ്പാക്കിയത്. കോഴിക്കോട് സ്വദേശിയായ പത്തുവയസ്സുകാരിയാണ് സഹായംതേടി ഡിസംബർ ഒന്നിന് തൃത്താലയിലെ നവകേരളസദസ്സിലെത്തിയത്. സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയയ്ക്ക് പത്തുലക്ഷം രൂപയായിരുന്നു ചെലവ്. അതിനാൽ ശസ്ത്രക്രിയ മുടങ്ങിക്കിടക്കുകയായിരുന്നു.

ALSO READ: ‘വ്യക്തികളെയാണ് ക്ഷണിച്ചത്, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പോകാൻ അവകാശമുണ്ട്’, മൃദുഹിന്ദുത്വ നിലപാടുമായി ശശി തരൂർ

കുട്ടിയുടെ ആരോഗ്യപ്രശ്നം മനസിലാക്കിയ ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽകോളേജ് ലെയ്സൺ ഓഫീസറോട് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദേശിച്ചു. ഡിസംബർ 19-നായിരുന്നു ന്യൂറോ സർജറി വിഭാഗത്തിലെ ശസ്ത്രക്രിയ. സുഖം പ്രാപിച്ച കുട്ടി ഉടൻ ആശുപത്രി വിട്ടേക്കും. സൗജന്യ ചികിത്സാപദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ ഇനിയും നീണ്ടുപോയിരുന്നെങ്കിൽ അത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ വരെ ബാധിക്കുമായിരുന്നു. അതിനാണ് കൃത്യമായ ഇടപെടലിലൂടെ പരിഹാരമായത്.

ALSO READ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ; ബിജെപിയുടെ ഒരു കെണിയിലും കോൺഗ്രസ് വീഴില്ലെന്ന് കെ സി വേണുഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News