അവന്തികയ്‌ക്ക് ഇനി നിവര്‍ന്നുനില്‍ക്കാം ആത്മവിശ്വാസത്തോടെ ; 7 -ാംക്ലാസുകാരിയുടെ സ്കോളിയോസിസ് ഭേദമാക്കി മെഡിക്കൽ ട്രസ്റ്റ് ആശുപത്രി

അവന്തികക്ക് ഇനി ആത്മവിശ്വാസത്തോടെ ചെറുപുഞ്ചിരി തൂകി നിവർന്ന് നിൽക്കാം. നാല് വയസ് മുതൽ ഉണ്ടായിരുന്ന സ്കോളിയോസിസ് ഭേദമായത്തിന്റെ സന്തോഷത്തിലാണ് ചേർത്തല, അരൂക്കുറ്റി തൃച്ചാട്ടുകുളം എൻഎസ്എസ് എച്ച്എസ്എസ് സ്കൂളിലെ ഏഴാംക്ലാസുകാരി.

120 ഡിഗ്രി വരെ എത്തിയ നട്ടെല്ലിന്റെ വളവുമായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രി സർജറി വിഭാഗത്തിൽ എത്തിയതായിരുന്നു അവന്തിക. രണ്ടാഴ്ച്ചത്തെ സ്പെഷ്യൽ ചികിത്സയിലൂടെ അവന്തികയുടെ നട്ടെലിന്റെ വളവ് ഭേദമാക്കിയിരിക്കുകയാണ് നട്ടെല്ല് ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ.ആർ.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ വിഭാഗം.

ALSO READ: മാവേലിക്കരയില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇളകിവീണ് രണ്ടുപേര്‍ മരിച്ചു
എന്താണ് സ്‌കോളിയോസിസ് ?

നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവികമായ, വശത്തിലേക്കുള്ള വളവാണ് സ്‌കോളിയോസിസ്. ഒരു വശത്തേക്കുള്ള വാരിയെല്ലുകൾ പുറത്തേക്ക് തള്ളിവരികയും ഇതുമൂലം നടുവിന്റെ ഭാഗത്ത് ഒരു വശത്തായി കൂനുപോലെ മുഴച്ചുനിൽക്കുകയും ചെയ്യുന്നു. നട്ടെല്ലിന്റെ വളവ് കൂടുന്നതിനനുസരിച്ച് നടുവിലെ മുഴയും തോളെല്ലും പുറത്തേക്ക് തള്ളിവരും. ഉയരം കൂടുന്നതിനനുസരിച്ച് നട്ടെല്ലിന്റെ വളവ് കൂടിവരികയും ചെയ്യും.

ലക്ഷണങ്ങൾ

സ്‌കോളിയോസിസ് പെൺകുട്ടികളിലാണ് കൂടുതലും കാണുന്നത്. പൊതുവേ ഇത്തരം പെൺകുട്ടികൾ നീണ്ടുമെലിഞ്ഞവരായിരിക്കും. കൗമാരത്തിലേക്ക് പ്രവേശിക്കുമ്പോൾ ഉയരം വർധിക്കുകയും അതിനോടൊപ്പം നട്ടെല്ലിന് അസ്വാഭാവികമായ വളവ് ഉണ്ടാവുകയും ചെയ്യുന്നു.

ALSO READ: അഭിമാനം വാനോളം; ഭർത്താവിന്റെ പുതിയ നേട്ടം വെളിപ്പെടുത്തി ലെന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration