വട്ടിയൂർക്കാവിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തിയത് സ്കൂബ ടീം

തിരുവനന്തപുരം വട്ടിയൂർക്കാവ് മൂന്നാമൂട് ആരവല്ലി ക്ഷേത്രത്തിനു സമീപം ഇന്നലെ കുളിക്കാൻ ഇറങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ സന്ദേശം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം സ്കൂബ ടീം അംഗങ്ങൾ സംഭവസ്ഥലത്ത് എത്തിയശേഷം പരിശോധന നടത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രതീഷ്, ദിനുമോൻ എന്നിവർ വെള്ളത്തിലേക്ക് ഇറങ്ങുകയും ദുർഘടമായ പാറയും ഒഴുക്കും അവഗണിച്ച് ഒരുമണിക്കൂറോളം തിരച്ചിൽ നടത്തുകയുമായിരുന്നു.

Also Read; ആഡംബര ഹോട്ടലിനെ കബളിപ്പിച്ച് യുവതി കഴിഞ്ഞത് പതിനഞ്ച് ദിവസം; ഒടുവിൽ പിടിയിൽ, സംഭവം ദില്ലിയിൽ

20 അടി താഴ്ചയിൽ നിന്നും മൃതദേഹം കണ്ടെത്തി, ശേഷം വട്ടിയൂർക്കാവ് പോലീസിനെ ഏൽപ്പിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുജയൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിദ്യാരാജ്, സന്തോഷ്, അമൽരാജ് എന്നീ സ്കൂബ ടീം അംഗങ്ങൾ ഒപ്പം ഉണ്ടായിരുന്നു.

Also Read; ‘ഒരാൾക്ക് മകന്റെ വിവാഹം, മറ്റൊരാൾക്ക് കൃഷി വിളവെടുക്കണം’, ബിൽക്കിസ് ബാനു കേസിൽ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രതികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News