താമരശ്ശേരിയില്‍ ബസിന് അടിയില്‍ അകപ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു

താമരശ്ശേരി അണ്ടോണയില്‍ ബസിന് അടിയില്‍ അകപ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മല്‍ മുജീബിന്റെ മകള്‍ ഫാത്തിമ മിന്‍സിയ (20) ആണ് മരിച്ചത്.

താമരശ്ശേരി മാനിപുരം റോഡില്‍ അണ്ടോണ പൊയിലങ്ങാടിയില്‍ ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയായിരുന്നു അപകടം. കെ എം സി ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളായ ഫാത്തിമ മിന്‍സിയയും പൂനൂര്‍ സ്വദേശിനി ഫിദ ഫര്‍സാനയും സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. താമരശ്ശേരിയിലേക്ക് വരികയായിരുന്ന ബസിനു മുന്നിലേക്കാണ് സ്‌കൂട്ടര്‍ വീണത്. സ്‌കൂട്ടറുമായി അല്‍പ ദൂരം മുന്നോട്ട് നീങ്ങിയാണ് ബസ് നിന്നത്.

Also Read: ബുദ്ധന്റെ അവതാരമെന്ന് അവകാശവാദം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ‘ബുദ്ധ ബോയ്’ അറസ്റ്റിൽ

അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ പോയി. ഇരുവരേയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം സാരമായി പരിക്കേറ്റ ഫാത്തിമ മിന്‍സിയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News