തൃശൂര്‍ ചാലക്കുടിയില്‍ സ്വകാര്യ ബസിടിച്ച് സ്ക്കൂട്ടര്‍ യാത്രികന് മരിച്ചു. കനകമല സ്വദേശി കുറ്റിക്കാടന്‍ വീട്ടില്‍ 46 വയസ്സുള്ള ബിജു ജേക്കബ്ബ് ആണ് മരിച്ചത്. രാവിലെ പത്തരയോടെ പഴയ ദേശീയ പാതയിലായിരുന്നു അപകടം.
Also Read: സ്മാർട്ട് സിറ്റി റോഡുകൾ ജൂൺ 15ഓടെ സഞ്ചാരയോഗ്യമാക്കും: മന്ത്രി വി ശിവൻകുട്ടി
ചാലക്കുടി മുനിസിപ്പല്‍ സ്റ്റാന്റില്‍ നിന്നും മാളയിലേക്ക് പോവുകയായിരുന്ന പയ്യപ്പിള്ളി എന്ന ബസ്സാണ് സ്ക്കൂട്ടറില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here