കെഎസ്ആർടിസി ബസിൻ്റെ ചക്രം കയറി ഇറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കോട്ടയം എസ് എച്ച്‌ മൗണ്ടിൽ കെ എസ് ആർ ടി സി ബസിൻ്റെ ചക്രം കയറി ഇറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. ചൂട്ടുവേലി സ്വദേശി ബീബിഷാണ് മരിച്ചത്. 40 വയസായിരുന്നു. മൃതദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

also read: ദില്ലിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു; ലഫ്. ഗവർണറുമായുള്ള മന്ത്രി അതിഷി കൂടിക്കാഴ്ച നടത്തും

വൈകീട്ട് എട്ടുമണിയോടെയായിരുന്നു അപകടം നടന്നത്. മൈസൂരിലേക്ക് പോയ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പിൻ ചക്രങ്ങൾക്ക് അടിയിലേക്ക് വീണ ബിബീഷ് തത്ക്ഷണം മരിച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം എം സി റോഡിൽ ഗതാഗതം തടസപ്പെട്ടു.ഗാന്ധിനഗർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

also read: സംസ്ഥാനത്ത് മഴ ശക്തമാകും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News