തൃശൂരില്‍ ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

തൃശൂര്‍ പെരിത്തനത്ത് ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. പെരിഞ്ഞനം വെസ്റ്റ് ഓണപറമ്പ് സ്വദേശി പള്ളിയാശേരി വീട്ടില്‍ 48 വയസ്സുള്ള പ്രിയന്‍ ആണ് മരിച്ചത്. ദേശീയപാത 66-ല്‍ പെരിഞ്ഞനം തെക്കേ ബസ് സ്റ്റോപ്പിന് സമീപം രാവിലെ 10.45ഓടെ ആയിരുന്നു അപകടം.

ALSO READ:ഓപ്പറേഷന്‍ ലൈഫ്: ഭക്ഷ്യ സുരക്ഷാ പരിശോധനകളില്‍ 107 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്പ്പിച്ചു

ഭാര്യയെ പെരിഞ്ഞനം സെന്ററില്‍ ഇറക്കിയ ശേഷം സ്‌കൂട്ടറില്‍ എതിര്‍ ദിശയിലേക്ക് കടക്കുന്നതിനിടെ വടക്കുഭാഗത്തു നിന്നും വന്ന ടോറസ് ലോറി പ്രിയനെ ഇടിക്കുകയായിരുന്നു. ലോറി ദേഹത്ത് കൂടെ കയറുകയു തല്‍ക്ഷണം മരണം സംഭവിക്കുകയും ചെയ്തു. മൃതദേഹം പിന്നീട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

ALSO READ:കുവൈറ്റില്‍ വീണ്ടും തീപിടിത്തം; 9 പേര്‍ക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News