സ്‌കൂട്ടര്‍ യാത്രികന്‍ ടാങ്കര്‍ ലോറിയിടിച്ച് മരിച്ചു

പറവൂരിൽ ദേശീയ പാതയിൽ സ്‌കൂട്ടര്‍ യാത്രികന്‍ ടാങ്കര്‍ ലോറിയിടിച്ച് മരിച്ചു. ചെങ്ങമനാട് പറമ്പയം മഠത്തിമൂല തണ്ടിക്കല്‍ വീട്ടില്‍ ഇസ്മായിലാണ് (72) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 1.15ഓടെ പറവൂര്‍കവല സിഗ്‌നലിന് വടക്ക് ഭാഗത്തായിരുന്നു അപകടം.

ആലുവയില്‍ നിന്ന് വീട്ടിലേക്ക് വരുകയായിരുന്നു ഇസ്മായില്‍. വഴിയോരത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മിററില്‍  ഹാന്‍ഡില്‍ തട്ടി സ്‌കൂട്ടര്‍ വലതുവശത്തേക്ക് മറിഞ്ഞു. ഈ സമയം തൊട്ടുപിറകില്‍ തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറി ഇസ്മായിലിന്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. ഇസ്മയില്‍ തല്‍ക്ഷണം മരിച്ചു.

also read;‘ആളുകളില്‍ അവബോധമുണ്ടാക്കാന്‍ ഇട്ടതാണ്; തള്ളുമ്പോള്‍ കുറച്ച് മയത്തില്‍ തള്ളണ്ടേ?: ഭാഗ്യലക്ഷ്മി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News