അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതിന്, സ്കൂട്ട‍ർ യാത്രികരെ കാറിടിച്ച് കൊലപ്പെടുത്തി

Crime

അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള തർക്കത്തിൽ സ്കൂട്ടർ യാത്രികരെ കാറിടിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ സെപ്തംബർ 29നാണ് സംഭവം. മഹാരാഷ്ട്രയിലെ ലാത്തൂർ ഔസ ഹൈവേയിൽ മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചത് സ്കൂട്ടർ യാത്രികനായ സാദിഖ് ചോദ്യം ചെയ്തിരുന്നു. ഇത് വാക്കുതർക്കത്തിലെത്തുകയും സ്കൂട്ടറിൽ പോകുകയായിരുന്ന കുടുംബത്തിനെ കാ‍ർ കൊണ്ട് ഇടിക്കുകയും ചെയ്യുകയായിരുന്നു.

Also Read: ബംഗാളിൽ നാലാം ക്ലാസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു; പൊലീസ് സ്റ്റേഷന് തീയിട്ട് നാട്ടുകാർ

സാദിഖ്, ഭാര്യ ഇക്ര, മക്കളായ നാദിയ, അഹദ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇക്രയും ആറുവയസ്സുകാരി മകൾ നാദിയയും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. സാദിഖിനെയും മകൻ അഹദിനെയും ​ഗുരുതരമായ പരുക്കുകളോടെ ലാത്തൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന അഞ്ചം​ഗസംഘത്തെ പൊലീസ് അറസ്റ്റു ചെയ്തതായാണ് വിവരം.

Also Read: ബംഗാളിൽ വീണ്ടും ബലാത്സംഗക്കൊല; കൊടുംക്രൂരത നാലാം ക്ലാസ്സുകാരിക്ക് നേരെ, ജനക്കൂട്ടം പൊലീസ് എയ്ഡ് പോസ്റ്റ് കത്തിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News