താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് പട്ടാപ്പകല്‍ സ്‌കൂട്ടര്‍ മോഷണം

കോഴിക്കോട് താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് പട്ടാപ്പകല്‍ സ്‌കൂട്ടര്‍ കടത്തിക്കൊണ്ടുപോയി. സ്റ്റേഷന്‍ സമീപത്തെ ജ്വല്ലറി ഉടമ അബ്ബാസിന്റെ സ്‌കൂട്ടറാണ് മോഷ്ടിക്കപ്പെട്ടത്. സ്‌കൂട്ടര്‍ കടക്ക് മുന്നില്‍ നിര്‍ത്തി കടയിലേക്ക് പോയ സമയത്ത് ആയിരുന്നു മോഷണം.

Also Read : 25 വർഷം മുൻപ് വിറ്റുപോയ കാർ അച്ഛന് സമ്മാനമായി നൽകി മക്കൾ

അബ്ബാസ് സ്‌കൂട്ടറില്‍ നിന്നും താക്കോല്‍ എടുക്കാന്‍ മറന്നിരുന്നു. ഇത് മനസ്സിലാക്കിയാണ് മോഷ്ടാവ് സ്‌കൂട്ടറുമായി കടന്നു കളഞ്ഞത്. മോഷ്ടാവിന്റെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ സഹിതം ഉടമ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News