തകര്‍പ്പന്‍ ഗോള്‍ നേടി റൊണാള്‍ഡോ; നാഷന്‍സ്‌ ലീഗില്‍ പോളണ്ടിനെതിരെ പോര്‍ച്ചുഗലിന്‌ മിന്നും ജയം

christiano-ronaldo

നാഷന്‍സ്‌ ലീഗില്‍ പോര്‍ച്ചുഗലിന്‌ ഹാട്രിക്‌ ജയം. ശനിയാഴ്‌ച പോളണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ്‌ പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്‌. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടി.

Also Read: ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷനെ ചൗബെ നശിപ്പിക്കുന്നു; എഐഎഫ്‌എഫ്‌ പ്രസിഡന്റിനെതിരെ ബൈചുങ്‌ ബൂട്ടിയ

26ാം മിനുട്ടില്‍ ബെര്‍ണാര്‍ഡോ സില്‍വയാണ്‌ പോര്‍ച്ചുഗീസിന്റെ ആദ്യ ഗോള്‍ നേടിയത്‌. പിന്നാലെ 37ാം മിനുട്ടില്‍ റൊണാള്‍ഡോ രണ്ടാം ഗോളുമടിച്ചു. 88ാം മിനുട്ടില്‍ പോളണ്ടിന്റെ ജാന്‍ ബെദ്‌നാറെകിന്റെ സെല്‍ഫ്‌ ഗോളിലൂടെ പോര്‍ച്ചുഗലിന്റെ ലീഡ്‌ ഉയര്‍ന്നു.

78ാം മിനുട്ടില്‍ പിയൂതര്‍ സിലിന്‍സ്‌കിയാണ്‌ പോളണ്ടിന്റെ ആശ്വാസ ഗോളടിച്ചത്‌. അതിനിടെ മറ്റൊരു മത്സരത്തില്‍ ഡെന്മാര്‍ക്കിനെ ഏകപക്ഷീയമായ ഒരു ഗോളിന്‌ സ്‌പെയിന്‍ പരാജയപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News