ജൊഹന്നാസ്ബര്‍ഗിൽ അഞ്ച് നില കെട്ടിടത്തിന് തീപിടിച്ച് 70 മരണം; 500ലേറെ പേര്‍ക്ക് പരുക്ക്

ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗില്‍ ഉണ്ടായ വന്‍ തീപിടിത്തത്തിൽ 70 പേര്‍ കൊല്ലപ്പെട്ടു. അഞ്ഞൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന അഞ്ച് നില കെട്ടിടത്തിലാണ് തീപിടിച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു തീപിടുത്തമുണ്ടായത്. പൊള്ളലേറ്റ നൂറുകണക്കിന് പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

ALSO READ:ആദിത്യ L 1 ദൗത്യം; കൗൺഡൗൺ നാളെ തുടങ്ങുമെന്ന് ഐ എസ് ആർ ഒ

അനധികൃതമായി കൈവശം വച്ചിരുന്ന, അഭയാര്‍ത്ഥികളെ പാര്‍പ്പിച്ച കെട്ടിടങ്ങളില്‍ നിന്ന് താമസക്കാരെ പല തവണ ഒഴിപ്പിക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.

ALSO READ:യുഎഇയില്‍ സ്വദേശിവത്കരണ നിയമം ലംഘിച്ച അഞ്ഞൂറിലേറെ കമ്പനികള്‍ക്ക് പിഴ

അഭയാര്‍ത്ഥികളെ കൂടാതെ ഏകദേശം 15000ത്തോളം ഭവനരഹിതര്‍ താമസിക്കുന്ന സ്ഥലമാണ് ജോഹന്നാസ്‌ബെര്‍ഗ്.മുൻപും പല തവണ ഇവിടെ തീപിടുത്തവും ഉണ്ടായിട്ടുണ്ട്.തീപിടുത്തമുണ്ടായ സ്ഥലം ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമോഫാസ സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News