യുപിയിലെ ഹൈവേയില്‍ മൃതദേഹം; വാഹനങ്ങള്‍ കയറിയിറങ്ങി, അവശിഷ്ടങ്ങള്‍ മാറ്റാന്‍ പെടാപാട് പെട്ട് പൊലീസ്

യുപിയിലെ എക്‌സ്പ്രസ് ഹൈവേയില്‍ കിടന്ന അജ്ഞാത മൃതദേഹത്തിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങി. ആഗ്രയിലാണ് സംഭവം. നിരവധി വാഹനങ്ങള്‍ കയറിയിറങ്ങിയതിനാല്‍ റോഡിലെ ടാറില്‍ പറ്റിപ്പിടിച്ച നിലയിലായിരുന്നു മൃതദേഹ അവശിഷ്ടങ്ങള്‍. ഒടുവില്‍ ഇവ നീക്കം ചെയ്യാന്‍ പൊലീസിന് ഷവല്‍ ഉപയോഗിക്കേണ്ടി വന്നു. ആരാണ് മരിച്ചതെന്നും എങ്ങനെയാണ് മരിച്ചതെന്നും മൃതദേഹം എങ്ങനെ റോഡിലെത്തിയെന്നതും പൊലീസ് അന്വേഷിച്ചു വരികയാണ്.

ALSO READ: ഏഷ്യ കപ്പ് ഫുട്ബോൾ ആദ്യ മത്സരത്തിൽ ഒമാന് തോൽവി

എക്‌സ്പ്രസ് ഹൈവേയില്‍ 500 മീറ്ററോളം ദൂരത്തില്‍ പലയിടങ്ങളില്‍ നിന്നാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. ഒരു വിരല്‍ മാത്രമാണ് ചതഞ്ഞ് അരയാത്ത നിലയില്‍ കണ്ടെത്തിയത്. വിരലടയാളത്തിലൂടെ മരിച്ചയാളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. നാല്‍പതു വയസോളം പ്രായമുള്ള ആളാണ് മരിച്ചതെന്നാണ് നിഗമനം.

ALSO READ :  ലോകത്തെ മൂല്യമേറിയ കറൻസിയിൽ ഒന്നാം സ്ഥാനത്ത് കുവൈറ്റ്‌ ദിനാർ; പത്താം സ്ഥാനത്ത് 
യുഎസ്‌ ഡോളർ; 
ഇന്ത്യൻ രൂപ പട്ടികയിലില്ല

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞുള്ള സാഹചര്യത്തില്‍ കടന്നു പോയ വാഹനങ്ങള്‍ മൃതദേഹം ശ്രദ്ധിച്ചിട്ടുണ്ടാകില്ലെന്നാണ് പൊലീസ് കരുതുന്നത്. ഈ മൃതദേഹം എത്രനേരം റോഡില്‍ കിടന്നു എന്ന കാര്യത്തിലും വ്യക്തതയില്ല. എക്‌സ്പ്രസ് വേ ആയതിനാല്‍ നൂറു കിലോമീറ്റര്‍ വേഗതയിലാണ് ഓരോ വാഹനങ്ങളും ഇതിലൂടെ കടന്നു പോകുന്നത്.

ALSO READ: തായ്‌ലന്‍ഡിലെ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 20ഓളം പേര്‍ കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News