ഏകദിന അരങ്ങേറ്റത്തില്‍ ചരിത്ര റെക്കോഡുമായി സ്‌കോട്ട്‌ലന്‍ഡ് താരം; റബാദയുടെ റെക്കോഡ് ഇനി പഴങ്കഥ

ഏകദിന ക്രിക്കറ്റ് അരങ്ങേറ്റത്തില്‍ ഏഴു വിക്കറ്റുകള്‍ സ്വന്തമാക്കി സ്‌കോട്ട്‌ലന്‍ഡ് ബൗളര്‍ ചാര്‍ലി കാസ്സെല്‍. ഒമാനെതിരായ ലീഗ് 2 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അരങ്ങേറ്റ 21 റണ്‍സ് വഴങ്ങിയാണ് ഏഴു വിക്കറ്റ് വീഴ്ത്തിയാണ് ചാര്‍ലി റെക്കോഡ് ബുക്കില്‍ സ്വന്തം പേരെഴുതി ചേര്‍ത്തത്.

ALSO READ: ‘എൻഡിഎ സഖ്യം താഴെവീഴാതിരിക്കാനുള്ള ബജറ്റ്; വാ​ഗ്ദാനങ്ങൾ മാത്രമായി ഒതുങ്ങി’; സീതാറാം യെച്ചൂരി

5.4  ഓവറില്‍ നിന്നാണ് ചാര്‍ലിയുടെ നേട്ടം. 2015 ജൂലൈയില്‍ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാദ കുറിച്ച 16 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തിയ റെക്കോഡാണ് ചാര്‍ലി പഴങ്കഥയാക്കിയത്. റബാദയുടെയും അരങ്ങേറ്റ മത്സരമായിരുന്നു അത്. ആദ്യം ബാറ്റുചെയ്ത ഒമാനെ 21.4 ഓവറില്‍ 91 റണ്‍സിന് പുറത്താക്കിയ സ്‌കോട്ട്‌ലന്‍ഡ്, 17.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

ALSO READ: “ഈ ബജറ്റ് എൻഡിഎ മുന്നണിക്ക് വേണ്ടിയുള്ളത്; കേരളത്തെ അവഗണിച്ച നിലപാട് പ്രതിഷേധാർഹം…”: ധനമന്ത്രി ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News