ടി ട്വൻറി ലോകകപ്പിൽ ഇന്ന് സ്കോട്ട്‌ലൻഡ് ഒമാൻ പോരാട്ടം

ടി ട്വൻറി ലോകകപ്പിൽ ഇന്ന് സ്കോട്ട്‌ലൻഡ് ഒമാൻ പോരാട്ടം. വിവിയാൻ റിച്ചാർഡ്സ് സെറ്റേഡിയത്തിൽ രാത്രി 10.30 നാണ് മത്സരം. സൂപ്പർ എട്ടിലേക്ക് യോഗ്യത നേടനായാണ് സ്കോട്ട്‌ലൻഡ് ഇന്ന് ഇറങ്ങുന്നത്. ഇംഗ്ലണ്ടിന് എതിരായ ആദ്യ മത്സരം മഴൂലം ഉപേഷിച്ചെങ്കിലും നമീബിയയെ ആറ് വിക്കറ്റിന് തകർത്ത ആത്മവിശ്വാസത്തിലാണ് സ്കോട്ടീഷുക്കാർ. സ്കോട്ട്‌ലൻഡ് ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. ക്യാപ്റ്റൻ റിച്ചി ബെറിംഗ്ടൺ മികച്ച ഫോമിലാണ്.

Also Read: ആദ്യം കാനഡ, പിന്നെ അമേരിക്ക, പിന്നെയും കാനഡ, ഈ ക്രിക്കറ്റുകളിക്കാരൻ ടീം മാറിയത് 4 തവണ; പേര് നിതീഷ് കുമാർ

മുൻനിരക്കാരായ ജോർജ്ജ് മുൻസി, മൈക്കൽ ജോൺസ്, ബ്രാൻഡൻ മക്മുള്ളൻ എന്നിവർ കൂടി വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുത്താൽ റൺമല ഉയരുമെന്ന് ഉറപ്പ്. മറുവശത്ത് ഒമാന് ആദ്യ ജയമാണ് ലക്ഷ്യം. പോയിറ്റ് പട്ടികയിൽ അവസാനക്കാർ ആണെങ്കിലും കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം ഒമാൻ പുറത്തെടുത്തിരുന്നു. കരുത്തരായ ആസ്ത്രലിയെയോട് ഓൾഔട്ട് അയങ്കിലും നമീബിയയെയും ആയുള്ള മത്സരം സൂപ്പർ ഓവറിൽ എത്തിച്ചു. സ്കോട്ട്‌ലൻഡിനെ തകർത്ത് ആദ്യജയം പോക്കറ്റിൽ ആകുകയാണ് ഒമാന്റെ ലക്ഷ്യം. ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിലാണ് സ്കോട്ട്‌ലൻഡ് ഒമാൻ പോരാട്ടം.

Also Read: ഒരു പോസ്റ്റിടും മുൻപ് 100 തവണ ആലോചിക്കുന്നവരാണോ നിങ്ങൾ..? മനസിലെ അനിശ്ചിതത്വങ്ങൾ മറികടക്കാൻ ഇതാ ചില എളുപ്പവഴികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News