പരീക്ഷയിൽ ഒന്നാമനായ മകന് സമ്മാനമായി ഐ ഫോൺ 16 നൽകി ആക്രികച്ചവടക്കാരനായ അച്ഛൻ; അമ്പരന്ന് സോഷ്യൽ മീഡിയ

Scrap dealer

ആപ്പിൾ 16 സീരീസ് പുറത്തിറങ്ങേണ്ട താമസം, കടകളിൽ ഒക്കെ ജനപ്രവാഹമാണ് കാണാൻ കഴിഞ്ഞത്. പലരും പ്രിയപ്പെട്ടവർക്ക് ഐ ഫോൺ 16 സമ്മാനം നൽകുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. അത്തരത്തിൽ ഒരു അച്ഛനും മകനും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബോർഡ് പരീക്ഷകളിൽ ഒന്നാമനായ മകന് ഈ അച്ഛൻ സമ്മാനമായി ആപ്പിൾ 16 ഫോൺ വാങ്ങി നൽകുന്നു. എന്നാൽ ഈ അച്ഛന്റെ തൊഴിലറിഞ്ഞതോടെ എല്ലാവരും ഞെട്ടി. അദ്ദേഹം ആക്രികച്ചവടക്കാരനാണ്..!

Also Read: കുടുംബവഴക്കിനെത്തുടർന്ന് ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്ക് ചാടി യുവതി ; രക്ഷിക്കാനിറങ്ങിയ പിതാവ് മുങ്ങിമരിച്ചു

തനിക്ക് കിട്ടുന്ന തുച്ഛമായ വരുമാനം കൂട്ടിവച്ചാണ് ഇപ്പോൾ മകനുവേണ്ടി ഇങ്ങനൊരു സമ്മാനം അച്ഛൻ നൽകിയത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമെന്റുകളുമായി എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെയും നിശ്ചയദാർഢ്യത്തെയും അഭിനന്ദിച്ചും കമന്റുകളുണ്ട്. കൂടാതെ ഇത്രയധികം കഷ്ടപ്പെട്ട് തന്നെ പഠിപ്പിക്കുന്ന അച്ഛനോടുള്ള മകന്റെ സ്നേഹവും നിരവധിപേരുടെ അഭിനന്ദനങ്ങൾ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News