മൊബൈലിന്റെ സ്‌ക്രീന്‍ ഗാര്‍ഡ് ഒട്ടിക്കാന്‍ വൈകി; തൃശൂരില്‍ കത്തി വീശി ഗുണ്ടായിസം കാട്ടി യുവാക്കള്‍

CRIME

തൃശൂരില്‍ മൊബൈല്‍ ഷോപ്പില്‍ കത്തി വീശി യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ശക്തന്‍ ബസ് സ്റ്റാന്റിന് സമീപത്തുള്ള മൊബൈല്‍ കടയില്‍ വൈകിട്ട് എഴരയോടെയായിരുന്നു സംഭവം. മൊബൈലില്‍ സ്‌ക്രീന്‍ ഗാര്‍ഡ് ഒട്ടിക്കാന്‍ എത്തിയ യുവാക്കളോട് കുറച്ചു സമയം കാത്തിരിക്കണമെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. തുടര്‍ന്ന് യുവാക്കള്‍ കടയിലെ ജോലിക്കാരെ ഉള്‍പ്പെടെ അസഭ്യം പറയുകയും കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു.

ALSO READ:കനത്ത മഴ; കോഴിഫാമില്‍ വെള്ളം കയറി 5300 കോഴി കുഞ്ഞുങ്ങള്‍ ചത്തു

കടയുടമ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചെങ്കിലും പൊലീസ് എത്തും മുന്‍പേ സംഘം കടന്നുകളഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കടയുടമ തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ALSO READ:വേമ്പനാട്ടുകായലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News