മാനവീയം വീഥിയിലും കെ.ആര്‍ നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവാടത്തിലും ‘രാം കെ നാം’ പ്രദർശിപ്പിച്ച് ഡിവൈഎഫ്ഐ

മാനവീയം വീഥിയിലും കെ.ആര്‍ നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവാടത്തിലും രാം കെ നാം പ്രദർശിപ്പിച്ച് ഡിവൈഎഫ്ഐ. തിങ്കളാഴ്ച്ച ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രദർശനം തടഞ്ഞതിതില്‍ പ്രതിഷേധിച്ചാണ് ചൊവ്വ രാത്രി കോളേജ് കവാടത്തിൽ സ്‌ക്രീനിൽ  പ്രദര്‍ശിപ്പിച്ചത്. 9 മണിയോടെയാണ് മാനവീയം വീഥിയിലും ഡിവൈഎഫ്ഐ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചത്.

ALSO READ: മലയാളം സർവകലാശാലയിൽ എംഎസ്എഫ്-കെഎസ്‍യു ഗുണ്ടായിസം; തോൽ‌വിയിൽ വെറിപൂണ്ട് വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശി

സംഘപരിവാർ ബാബരി മസ്ജിദ് തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളെ തുറന്നുകാണിക്കുന്ന ഡോക്യുമെന്ററിയാണ് ‘രാം കെ നാം’. അയോധ്യ പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട് തിങ്കള്‍ വൈകിട്ട് കോളേജിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ക്യാമ്പസിനുള്ളില്‍ നടത്തിയ പ്രദര്‍ശനത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. തുടർന്ന് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ചൊവ്വാഴ്ച പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News