കളമശ്ശേരി സ്‌ഫോടനം; ഇടുക്കിയിലെ അന്തര്‍ സംസ്ഥാന ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തം

കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ നാല് ചെക്ക്‌പോസ്റ്റുകളിലും പരിശോധന ശക്തമായി തുടരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കിയത്.

കളമശ്ശേരി സ്‌ഫോടനം; കൊടകരയില്‍ കീഴടങ്ങിയത് ഡോമിനിക് മാര്‍ട്ടിന്‍

കമ്പംമെട്ട്, കുമളി, ബോഡിമെട്ട്, ചിന്നാര്‍ ചെക്ക്‌പോസ്റ്റുകളിലാണ് പോലീസ് സംഘം പരിശോധന നടത്തുന്നത്. ആളുകളുടെ യാത്ര രേഖകള്‍, ഐഡന്റിറ്റി, ഫോണ്‍ നമ്പര്‍, വണ്ടി നമ്പര്‍ തുടങ്ങിയവ ശേഖരിക്കുന്നുണ്ട്. ഒപ്പം ക്യാമറ നിരീക്ഷണം മുഴുവന്‍ സമയങ്ങളിലും നടക്കുന്നുണ്ട്. കൂടാതെ സമാന്തര പാതകള്‍ കേന്ദ്രീകരിച്ച് വാഹന പെട്രോളിങ്ങും നടക്കുന്നു. കമ്പം, ബോഡി നായ്ക്കന്നൂര്‍ എന്നിവിടങ്ങളില്‍ തമിഴ്‌നാട് പോലീസും കേരളത്തില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here