എംഡിഎംഎയുമായി സ്‌കൂബ മുങ്ങൽ വിദഗ്ധൻ പൊലീസ് പിടിയിൽ; സംഭവം തൃശൂർ കരുവന്നൂരിന് സമീപം

MDMA Seized Thrissur

തൃശൂർ കരുവന്നൂരിനു സമീപം തേലപ്പിള്ളിയിൽ എംഡിഎംഎയുമായി സ്‌കൂബ മുങ്ങൽ വിദഗ്ധൻ പൊലീസിൻ്റെ പിടിയിലായി. ചേർപ്പ് പെരുമ്പിള്ളിശേരി സ്വദേശി വള്ളിയിൽ വീട്ടിൽ ശ്യാമിനെയാണ് 20 ഗ്രാം എംഡിഎംഎയുമായി പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫ് ടീമും ഇരിങ്ങാലക്കുട പൊലീസും ചേർന്നാണ് പ്രതിയെ പിടി കൂടിയത്. ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നതിനാണ് പ്രതി എംഡിഎംഎ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.

Also Read; ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു; ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 56 കടന്നു

ലഹരിമരുന്ന് കൈ മാറുന്നതിനായി കാത്തു നിൽക്കുമ്പോഴാണ് പ്രതി പൊലീസിൻ്റെ പിടിയിലായത്. സ്‌കൂബ ഡൈവർ ആയി ജോലി ചെയ്തു വരുന്ന ഇയാൾ തൃശൂർ മേഖലയിൽ മയക്കുമരുന്നിന്റെ മൊത്തക്കച്ചവടക്കാരിൽ പ്രധാനിയാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Also Read; ‘മരണപ്പെട്ട വിദ്യാർഥികൾ ഡൽഹിയിലെ പ്രതികാരരാഷ്ട്രീയത്തിന്റെ ഇരകൾ’: വി ശിവദാസൻ എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News