പുതിയ യുവജന സംഘടന രൂപീകരിക്കാനൊരുങ്ങി എസ്ഡിപിഐ

എസ്ഡിപിഐ പുതിയ യുവജന സംഘടന രൂപീകരിക്കുന്നു. പോപ്പുൽ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കം. പി എഫ് ഐ പ്രവർത്തകരെ പുതിയ സംഘടനയിൽ ഉൾപ്പെടുത്തും. എന്നാൽ,  നേതാക്കളെ നേതൃത്വത്തിലേക്ക് ഉടൻ കൊണ്ടുവരേണ്ടതില്ലെന്നാണ് തീരുമാനം.

പോപ്പുലർ ഫ്രണ്ട് നിരോധിച്ചതോടെ പ്രവർത്തകരായിരുന്നവർ നിഷ്ക്രിയരാണ്. ഇവരെ ഉൾപ്പെടുത്തി യുവജന സംഘടനയുണ്ടാക്കാനാണ് എസ്.ഡി.പി.ഐ
തീരുമാനം.  ഇതിന് ദേശീയ നേതൃത്വം സംസ്ഥാന കമ്മിറ്റികളോട് അഭിപ്രായം തേടിയിരുന്നു. വിഷയം പഠിക്കാൻ ദേശീയ വർക്കിങ് കമ്മിറ്റി, സമിതിയെയും നിശ്ചയിച്ചു.

also read; 15 കാരനെ മർദ്ദിച്ച സംഭവത്തിൽ ആർ എസ് എസ്, ബി ജെ പി പ്രവർത്തകനെതിരെ കേസ്

പി.എഫ്.ഐയുടെ പഴയ പ്രവർത്തകർക്ക് പുതിയ സംഘടനയിൽ അംഗത്വം നൽകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും പി.എഫ്.ഐ നേതാക്കളെ പുതിയ സംഘടനയുടെ നേതൃനിരയിലേക്ക് തൽക്കാലം കൊണ്ടുവരേണ്ട എന്നാണ് തീരുമാനം. പുതിയ സംഘടന പി.എഫ്.ഐക്ക് പകരമല്ലെന്നും നിരോധനത്തിന് മുമ്പു തന്നെ പാർട്ടി ആലോചിച്ച കാര്യമാണെന്നുമാണ് എസ്.ഡി.പി.ഐ നേതാക്കളുടെ വിശദീകരണം. പുതിയ സംഘടനയുടെ രൂപീകരണം സമയമെടുത്ത് മതിയെന്നാണ് എസ്.ഡി.പി.ഐ തീരുമാനം.

also read; കുട്ടികളുടെയും രക്ഷിതാക്കളുടെയും സെൻസിറ്റീവ് വ്യക്തിവിവര ശേഖരണം നിഗൂഢ ലക്ഷ്യത്തിന്: ഡി എ കെ എഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News