സിപിഐഎം തിരുവനന്തപുരം കാട്ടാക്കട ഏരിയാകമ്മിറ്റി ഓഫീസിനു നേരെ ആക്രമണം; 5 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം കാട്ടാക്കട സിപിഐഎം ഏരിയാ കമ്മിറ്റി ഓഫിസിനു നേരെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ ആക്രമണം. രാത്രി ഒന്‍പതരയോടെ ബൈക്കുകളില്‍ വാളുകളുമായെത്തിയ 20 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ സംഘം പാര്‍ട്ടി ഓഫിസില്‍ ഉണ്ടായിരുന്ന സിപിഐഎം പ്രവര്‍ത്തകര്‍ക്കു നേരെ യാതൊരു പ്രകോപനവുമില്ലാതെ വാള്‍ വീശുകയായിരുന്നു.

ALSO READ: ഷിരൂരില്‍ അര്‍ജുനായി നാളെ വീണ്ടും തിരച്ചില്‍; നാവികസേനയുടെ സോണാര്‍ റഡാര്‍ ഉപയോഗിച്ച് ലോറിയുടെ സ്ഥാനം ഉറപ്പാക്കും

കാട്ടാക്കട സിപിഐഎം ഏരിയാസെക്രട്ടറി കെ. ഗിരി ഏരിയാ കമ്മിറ്റി ഓഫീസിനുള്ളില്‍ ഉള്ളപ്പോഴായിരുന്നു എസ്ഡിപിഐ പ്രവര്‍ത്തകരുടെ അപ്രതീക്ഷിത ആക്രമണം. എന്നാല്‍, ആക്രമണമുണ്ടായതും സമീപത്തുണ്ടായിരുന്ന സിപിഐഎം പ്രവര്‍ത്തകര്‍ ഇവിടേക്ക് സംഘടിച്ചെത്തിയതോടെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രദേശത്തു നിന്നും രക്ഷപ്പെട്ടു.

ALSO READ: ഒടുവില്‍ മുട്ടുകുത്തി കേന്ദ്രം; ബ്രോഡ്കാസ്റ്റിങ് സര്‍വീസ് കരട് ബില്‍ 2024 കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

സംഭവത്തില്‍ 5 എസ്ഡിപിഐ പ്രവര്‍ത്തകരെ കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട കിള്ളി സ്വദേശിയും എസ്ഡിപിഐ പ്രവര്‍ത്തകനുമായ മുജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News